“മറുപടി തൃപ്തികരമല്ല”; സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി. എൻ മോഹനനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകും; മാത്യു കുഴൽ നാടൻ

തിരുവനന്തപുരം: അപകീർത്തി കേസുമായി ബന്ധപ്പെട്ട് നൽകിയ വക്കീൽ നോട്ടീസിന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് 

Advertisements

മാത്യു കുഴൽ നാടൻ എം.എൽ.എ. അപകീർത്തികരമായ പരാമർശം പിൻവലിച്ച് മാപ്പ് പറയണം എന്നാണ് നോട്ടീസിലൂടെ കുഴൽനാടൻ ആവശ്യപ്പെട്ടത്. ആരോപണം ഉന്നയിച്ചതിന് രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം, വ്യക്തിഹത്യ നടത്തിയിട്ടില്ല എന്ന മറുപടിയാണ് മാത്യു കുഴൽനാടന്റെ വക്കീൽ നോട്ടീസിന് സി എൻ മോഹനൻ നൽകിയത്. മാത്യു കുഴൽനാടന്‍റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞത് മാത്യുവിന്‍റെ ഭൂമിയുടെ കാര്യം മാത്രമാണെന്നും മറുപടിയിൽ പറയുന്നു.

ഓഗസ്റ്റ് 15-ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശം മുൻനിർത്തിയാണ് കുഴൽനാടൻ നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടൻ പങ്കാളിയായ കെഎംഎൻപി ലോ എന്ന നിയമ സ്ഥാപനത്തിന് കൊച്ചി, ഡൽഹി, ബെംഗളൂരു, ഗുവാഹത്തി, ദുബായ് എന്നിവിടങ്ങളിൽ ഓഫീസ് ഉണ്ട്. ഈ ഓഫീസുകൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നു എന്നായിരുന്നു സിഎൻ മോഹനൻ്റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണം നിയമ സ്ഥാപനത്തിന് മാനനഷ്ടവും ധനനഷ്ടവും ഉണ്ടാക്കി എന്നും നോട്ടീസിൽ പറയുന്നുണ്ട്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.