മോദിയുടെ റോഡ് ഷോയില്‍ സ്കൂള്‍ കുട്ടികള്‍: ഹെഡ് മാസ്റ്റര്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടപടിക്ക് ഉത്തരവ്

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോയമ്പത്തൂർ റോഡ്‌ ഷോയില്‍ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ നടപടിക്ക് നിർദ്ദേശം. ഹെഡ് മാസ്റ്ററിനെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പാണ് നിർദേശം നല്‍കിയത്. കുട്ടികള്‍ക്കൊപ്പം പോയ അധ്യാപകർക്കെതിരെയും നടപടി വേണം. 24 മണിക്കൂറിനകം റിപ്പോർട്ട് നല്‍കണമെന്നും ഡിഇഒ നിർദ്ദേശിച്ചു. നരേന്ദ്ര മോദിയുടെ റോഡ് ഷോ തുടങ്ങിയ സായിബാബ കോളനി ജംഗ്ഷനില്‍ സ്കൂള്‍ യൂണിഫോം ധരിച്ചും ഹനുമാനായി വേഷമിട്ടും അൻപതോളം വിദ്യാർത്ഥികള്‍ അധ്യാപകർക്കൊപ്പം എത്തിയതാണ് വിവാദമായത്.

Advertisements

ശ്രീ സായിബാബ വിദ്യാലയ അധികൃതർ ആവശ്യപ്പെട്ടതിനാലാണ് റോഡ്ഷോയില്‍ പങ്കെടുത്തതെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം അന്വേഷണം നടത്തിയ ഡിഇഒ, കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായി റിപ്പോർട്ട് നല്‍കി. ഹെഡ് മാസ്റ്റർക്കും കുട്ടികള്‍ക്കൊപ്പം പോയ ജീവനക്കാർക്കുമെതിരെ കർശന നടപടി എടുക്കാനാണ് നിർദ്ദേശം. 24 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോർട്ട് നല്‍കാനും സ്കൂള്‍ മാനേജ്മനെർറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആർ. മുത്തരസൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം റോഡ് ഷോയുടെ സമാപനത്തില്‍ 1998ലെ ബോംബ് സ്ഫോടനത്തില്‍ മരിച്ചവർക്ക് മോദി ആദരമർപ്പിച്ചതിനെതിരെ ഡിഎംകെ രംഗത്തെത്തി. ഗുജറാത്ത് കലാപത്തില്‍ മരിച്ചവർക്കും മോദി ആദരം അർപ്പിക്കുമോയെന്ന് പാർട്ടി വക്താവ് ശരവണൻ അണ്ണാദുരൈ ചോദിച്ചു . തെരഞ്ഞെടുപ്പ് സമയത്തെ വർഗ്ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ തമിഴ്നാട്ടില്‍ വിജയിക്കില്ലെന്ന് ഡിഎംകെ ഐടി വിംഗും പ്രതികരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.