ഇത്തവണ കപ്പ് പൊക്കുമോ ബാംഗ്ലൂർ : കരുത്തുറ്റ ടീമുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

സ്പോർട്സ് ഡെസ്ക് : ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം. സ്വപ്ന തുല്യമായ ബാറ്റിംഗ് നിര എന്നിട്ട് പോലും കഴിഞ്ഞ 16 സീസണുകളിലും ഒരു കപ്പ് പോലും നേടാൻ ബാംഗ്ലൂർ ടീമിന് കഴിഞ്ഞിട്ടില്ല. വമ്പന്മാരുടെ നീണ്ട നിരയാണ് ബാംഗ്ലൂരിന്റെ കരുത്ത്.വിരാട് കോഹ്ലി മുതൽ തുടങ്ങുന്നു ഈ നിര.ഫാഫ് ഡു പ്ലെസിസ്, മാക്സ് വെൽ,ദിനേഷ് കാർത്തിക് തുടങ്ങി വമ്പന്മാർ ടീമിനൊപ്പം ഉണ്ട്. എന്നാൽപോലും സ്ഥിരതയില്ലായ്മയാണ് ടീമിനെ അലട്ടുന്ന വലിയ പ്രശ്നം. ട്വന്റി ട്വന്റി ലോകകപ്പിൽ നിന്ന് വിരാട് കോഹ്ലിയെ പുറത്താക്കും എന്ന വാർത്തകൾ പ്രചരിക്കുന്നതിന് ഇടയിലാണ് ഐപിഎൽ തുടങ്ങുന്നത് എന്ന പ്രത്യേകതയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിലെ സ്ഥാനമുറപ്പിക്കാൻ ഐപിഎല്ലിലെ മികച്ച പ്രകടനം കോഹ്ലിയെ സഹായിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. കപ്പിൽ കുറഞ്ഞത് ഒന്നും ബാംഗ്ലൂർ ടീം പ്രതീക്ഷിക്കുന്നുമില്ല. ബാറ്റിംഗ് നിരയിൽ തന്നെയാണ് ഇത്തവണയും ടീമിന്റെ പ്രതീക്ഷ. ബോളിങ്ങിൽ നിരവധി റൺസുകൾ വിട്ടുകൊടുക്കുന്നത് ടീമിന് വലിയ തിരിച്ചടിയാകുന്നുണ്ട്. ഇത്തവണ താരലലത്തിൽ ഉൾപ്പെടെ മികച്ച കളിക്കാരെ ടീമിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്.എന്തായാലും കാത്തിരുന്നു കാണാം ഈ സാലാക്കപ്പ് നേടുമോ എന്ന്.

Hot Topics

Related Articles