സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരായ പോക്സോ കേസിൽ ഇടക്കാല ജാമ്യം

കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട്  റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഇടക്കാല  ജാമ്യം അനുവദിച്ചു. കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റീസ് പി വി കു‍ഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്.

Advertisements

പെൺകുട്ടിയ്ക്കും മാതാപിതാക്കൾക്കും പരാതിയില്ലാത്ത കേസിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. പബ്ലിസിറ്റിയ്ക്ക് വേണ്ടിയുളള കേസാണോ ഇത്?  പ്രഥമദൃഷ്ട്യാ തന്നെ ഈ കേസ് നിലനിൽക്കില്ലല്ലോ എന്ന് പറഞ്ഞ കോടതി മാധ്യമ പ്രവർത്തകർക്കെതിരെ എന്തിനാണ് ഇത്തരം കേസുകൾ എടുക്കുന്നതെന്നും സിംഗിൾ ബെഞ്ച് ആരാഞ്ഞു.  തിരുവനന്തപുരം ജില്ലാ ശിശുക്ഷേമസമിതി ഡി.ജി.പിക്ക് നൽകിയ പരാതിയിലായിരുന്നു കന്റോൺമെന്റ് പൊലീസ്  ജാമ്യമില്ലാക്കുറ്റം ചുമത്തി ഇരുവർക്കുമെതിരെ കേസ് എടുത്തിരുന്നത്.  

Hot Topics

Related Articles