മുക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് “തൊണ്ടിമുതൽ ആയി പിടിച്ച മണ്ണുമാന്തി അടിച്ചു മാറ്റി” ; 6 പേർ പിടിയിൽ

കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ ആയ മണ്ണുമാന്തി യന്ത്രം കടത്തിക്കൊണ്ടു പോയ സംഭവത്തിൽ ആറ് പേര്‍ അറസ്റ്റിൽ. കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷനിലാണ് സംഭവം. ക്വാറി ഉടമയുടെ മകന്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍, ജയേഷ് മോഹന്‍ രാജ്, റജീഷ് മാത്യു, വേളാങ്കണ്ണ രാജി, ദീലിപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

Advertisements

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. യുവാവിന്‍റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇവര്‍ കടത്തി കൊണ്ടു പോവുകയായിരുന്നു. ഇതിന് പകരം മറ്റൊരു യന്ത്രം ഇവർ സ്റ്റേഷൻ പരിസരത്ത് കൊണ്ടുവന്നിടുകയും ചെയ്തു. അത് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ആറുപേരുടേയും അറസ്റ്റ് .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.