സുരേഷ് ഗോപി മാധ്യമ പ്രവർത്തകയെ കടന്ന് പിടിച്ച സംഭവം : ബിജെ പി മുൻ നേതാവിനെതിരെ പരാതി ; പരാതി നൽകിയത് മീഡിയ വൺ 

കോഴിക്കോട്: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അപമാനിച്ച മാധ്യമപ്രവര്‍ത്തകയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യുവമോര്‍ച്ച കണ്ണൂര്‍ ജില്ല മുൻ സെക്രട്ടറിയും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പോരാളിയുമായ ലസിത പാലക്കലിനെതിരെ പരാതി. മാധ്യമപ്രവര്‍ത്തക ജോലി ചെയ്യുന്ന സ്ഥാപനമായ മീഡിയവണ്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്.  പച്ചക്കള്ളം പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകയാണ് മാപ്പ് പറയേണ്ടതെന്നും പൊതുജനം നേരില്‍ കണ്ട സത്യത്തെക്കാള്‍ വലുതല്ല മാധ്യമപ്രവര്‍ത്തകയുടെ ആരോപണമെന്നുമാണ് ലസിത പാലക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

Advertisements

ലസിത പാലക്കലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുരേഷ് ഗോപിയല്ല മാപ്പുപറയേണ്ടത്.⁉️ ഒമ്ബതോളം വരുന്ന ക്യാമറകള്‍ക്കു മുന്നില്‍ വെച്ച്‌ സുരേഷ് ഗോപിയെ പോലുള്ള വ്യക്തി മീഡിയ വണ്‍ ചാനല്‍ കറസ്പോണ്ടന്റനോട്‌ അപമര്യാദയായി പെരുമാറി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകയാണ് മാപ്പ് പറയേണ്ടത്, പൊതുജനം നേരില്‍ കണ്ട സത്യത്തെക്കാള്‍ വലുതല്ല മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. സുരേഷ് ഗോപി എന്ന വ്യക്തിയെ തേജോ വധം ചെയ്യുമ്ബോള്‍ നമ്മള്‍ ജനങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ഇവളെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ ജന മധ്യത്തിലേക്ക് പടച്ചുവിടുന്ന കള്ളക്കഥകള്‍ ഇതുപോലെ തന്നെ ആയിരിക്കും, രാജ്യത്തും സമൂഹത്തിലും അന്തചിന്ദ്രങ്ങള്‍ വളര്‍ത്തുന്ന കാപ്പനെ പോലുള്ള മാധ്യമ മത തീവ്രവാദികളെ പോറ്റി വളര്‍ത്തുന്ന ഇതുപോലെയുള്ള മാധ്യമപ്രവര്‍ത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും ജന മധ്യത്തില്‍ ഒറ്റപ്പെടുത്തുക. ഇവരെ പൊതുമധ്യത്തില്‍ നിന്നും ആട്ടിയോടിക്കുക. 

എന്നും S.G യോടൊപ്പം… ❤️ 

മാധ്യമപ്രവര്‍ത്തകരിലെ കപടതകളെ തിരിച്ചറിയുക…‼️ 

അവരെ അടിച്ചോടിക്കുക…‼️

Hot Topics

Related Articles