കോട്ടയം: സി.എസ്.ഐ.മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കൺവൻഷൻ ജനുവരി 26 മുതൽ ഫെബ്രുവരി രണ്ട് വരെ ബേക്കർ മൈതാനിയിൽ നടക്കും.26 ന് വൈകിട്ട് ആറിന് ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മാർത്തോമ്മാ സഭാ ബിഷപ്പ് മാത്യൂസ് മാർ സെറാഫീം പ്രസംഗിക്കും. തുടർന്നുള്ള ദിവസങ്ങളിലെ യോഗങ്ങളിൽ ബിഷപ്പ് ഡോ. ഫോളി തോമസ് ബീച്ച്, എഡ്വേർഡ് വില്യംസ്, റവ.ജേക്കബ് ഡാനിയേൽ, ബിജു ജോർജ്, റവ.ഡോ.അജിത്കുമാർ എന്നിവർ പ്രസംഗിക്കും. 27 മുതൽ ഫെബ്രുവരി ഒന്ന് വരെ രാവിലെ വേദപഠന ക്ലാസുകൾ നടക്കും. മിഷനറി സമ്മേളനം, വൈദിക സഭാപ്രവർത്തക സമ്മേളനം, സ്ത്രീ ജനസഖ്യ സമ്മേളനം, അത്മായ ഫെലോഷിപ്പ് സമ്മേളനം, അധ്യാപക അനധ്യാപക സമ്മേളനം, പരിസ്ഥിതി സമ്മേളനം, മദ്യവർജന സമ്മേളനം, സൺഡേ സ്കൂൾ ഗായക സംഘ സമ്മേളനം, യുവജന സമ്മേളനം എന്നിവയും വിവിധ ദിവസങ്ങളിൽ നടക്കും. ഫെബ്രുവരി രണ്ടിന് രാവിലെ ഒൻപതിന് വിശുദ്ധ സംസർഗശുശ്രൂഷയെ തുടർന്ന് മഹായിടവക ദിനാഘോഷം ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും.റവ.ജോർജ് ചെറിയാൻ, റവ.ജേക്കബ് ജോർജ് എന്നിവർ ജനറൽ കൺവീനർമാരായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.