കൊച്ചി : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട ദിവസമാണ് ഇന്നെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ. ഇടത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് കണ്ണൂര്‍ സര്‍വകലാശാല വിസിയെ പുറത്താക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവെന്നും ആൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലറായുള്ള ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ആനിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ടുന്ന ദിവസമാണ് ഇന്ന് … കാരണം ഉന്നതവിദ്യാഭ്യാസത്തിന്റെ ശവപ്പറമ്ബാക്കി കേരളത്തെ മാറ്റാനുള്ള ഇടത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് കണ്ണൂര്‍ സര്‍വകലാശാല വി സിയെ പുറത്താക്കിക്കൊണ്ടുള്ള ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവ് . മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം പിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് യൂണിവേഴ്സിറ്റി നിയമനം തരപ്പെടുത്തികൊടുത്തതിന്റെ നന്ദി സൂചകമായിട്ടാണ് ഗോപിനാഥ് രവീന്ദ്രന് വി സിയായി പുനര്‍ നിയമനം നല്‍കിയത് എന്ന് മാലോകര്‍ക്ക് മുഴുവനുമറിയാം.
മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമടക്കം യൂണിവേഴ്സിറ്റി ചാൻസിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത് വഴി ഗവര്‍ണറെ സ്വാധീനിക്കാൻ ശ്രമിച്ചു. സ്വതന്ത്രമായി തീരുമാനം എടുക്കേണ്ട ഗവര്‍ണര്‍ ബാഹ്യ പ്രേരണയുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുത്തു. ഇവിടെ ഗവര്‍ണറും സര്‍ക്കാരും ഒരുപോലെ പ്രതിക്കൂട്ടിലാണ്. ഒരല്പം സാമൂഹ്യ പ്രതിബദ്ധത ബാക്കിയുണ്ടെങ്കില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തോട് ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുപറയുകയെങ്കിലും വേണം. രാജിവെക്കാനും മാത്രമുള്ള ധാര്‍മികത ഈ മന്ത്രിസഭയില്‍ ഒരാള്‍ക്കും ഇല്ലെന്ന് പരിപൂര്‍ണ ബോധ്യമുണ്ട് മലയാളികള്‍ക്ക്. എസ് എഫ് ഐ എന്ന ഫ്യൂസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഇപ്പോഴെങ്കിലും പിണറായി തമ്ബുരാന്റെ മുഖത്ത് നോക്കിപറയണം “രാജാവ് നഗ്നനാണ് “..