കോട്ടയം : ജാതിവിവേചനത്തിനോട് കണ്ണടച്ച് സർക്കാർ. കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയില്ല. ഡയറക്ടറുടെ ജാതിവിവേചനത്തിനെതിരെ വിദ്യാര്‍ഥികളുടെ പരാതിയെ തുടർന്ന് അന്വേഷിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കമ്മിഷനെ നിയമിച്ചെങ്കിലും അന്വേഷണത്തിന് യാതൊരുവിധ പുരോഗതിയുമില്ല. സാക്ഷര കേരളത്തിലും കൊടികുത്തി വാഴുന്ന ദളിത്വിരുദ്ധതയ്ക്കെതിരെ കഴിഞ്ഞ രണ്ടാഴ്ച കാലമായി വിദ്യാർത്ഥികൾ മുദ്രാവാക്യം മുഴക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുന്നത് അധഃസ്ഥിതര്‍ എന്നും അധഃസ്ഥിതരായി തുടരണമെന്ന നിർബന്ധബുദ്ധിയെ അനുകൂലിക്കുന്നതിന് തുല്യമാണ്. സ്ഥാപന ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്റെ വിശ്വസ്തനാണ് ആരോപണവിധേയനായ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍. അടൂരാണ് ആരോപണ വിധേയനെ സംരക്ഷിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.