ഇത്തിത്താനത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: പൂച്ചയുമായി മല്ലിട്ട് മടുത്ത മൂർഖൻ ഓടിക്കയറിയത് വാഴയിൽ.! വാഴയിലിരുന്ന് നാട്ടുകാരെ മുഴുവൻ പത്തിവിടർത്തി വെല്ലുവിളിച്ച മൂർഖനെ, സ്ഥലത്തെത്തിയ മുപ്പതാം സെക്കൻഡറി കസ്റ്റഡിയിലെടുത്ത് പൊലീസ്.! ഇത്തിത്താനത്തെ വീട്ടുവളപ്പിൽ കയറിയ മൂർഖനെയാണ് കോട്ടയം ജില്ലാ പൊലീസിലെ ഏക സർട്ടിഫൈഡ് സ്‌നേക്ക് റെസ്‌ക്യൂവർ മുഹമ്മദ് ഷെബിൻ കസ്റ്റഡിയിൽ എടുത്തത്. സിമ്പിളായി മൂർഖനെ ചാക്കിലാക്കിയാണ് ഷെബിൻ മടങ്ങിയത്.
ഒരു മാസം മുൻപ് വീടിൻറെ പരിസരത്ത് കണ്ട മൂർഖൻ, നാട്ടുകാരുടെ കണ്ണുവെട്ടിച്ച് പ്രദേശത്ത് തന്നെ കറങ്ങി നടക്കുകയായിരുന്നു. ദിവസങ്ങൾക്കു ശേഷം വീട്ടിലെ പൂച്ചക്കുട്ടന്റെ മുന്നിലാണ് പത്തിവിടർത്തി മൂർഖൻ എത്തിയത്. വ്യാഴാഴ്ച രാത്രി ഇത്തിത്താനത്തെ ഉല്ലാസിന്റെ വീട്ടിലായിരുന്നു മൂർഖൻ വിരുന്നെത്തിയത്. തന്റെ വാഹനത്തിൽ സ്ഥിരമായി കയറുന്ന പൂച്ചയെ ഓടിക്കാൻ ഉല്ലാസ് ചെന്നപ്പോഴാണ് ചീറ്റൽ ശബ്ദം കേട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂച്ചയെ ഓടിച്ചു വിടാൻ നോക്കിയിട്ടും ഓടി പോകാതെ വാഴയിലേക്ക് തന്നെ നോക്കി ഇരിക്കുന്നത് കണ്ടു ശ്രദ്ധിച്ചപ്പോഴാണ് പത്തി വിരിച്ചു ചീറ്റി കൊണ്ട് നിൽക്കുന്ന മൂർഖൻ പാമ്പിനെ കാണുന്നത്. പൂച്ചയെ കണ്ടു പിടികൂടാൻ വന്നതായിരുന്നു മൂർഖൻ പാമ്പ് . എന്നാൽ പൂച്ചയുമായുണ്ടായ സംഘർഷമധ്യേ വാഴയുടെ മുകളിൽ കയറി ഇരിപ്പുറപ്പിക്കുകയും ചെയ്തു. ഉടൻതന്നെ വാർഡ് മെമ്പർ കേരള വനം – വന്യജീവി വകുപ്പിൻറെ അംഗീകൃത റെസ്‌ക്യൂവറും കോട്ടയം ജില്ലാ പൊലീസിലെ സേനാംഗവും ആയ മുഹമ്മദ് ഷെബിനെ വിവരം അറിയിച്ചു.
ഉടൻ തന്നെ ഇദ്ദേഹം അദ്ദേഹം സ്ഥലത്തെത്തി വെറും ഒന്നര മിനിട്ടിൽ തന്നെ മൂർഖനെ റെസ്‌ക്യൂ ബാഗിൽ ആക്കുകയും ചെയ്തു. പാമ്പുകളെ പിടികൂടുന്നതിനായി വനം വകുപ്പിൻറെ പ്രത്യേക പരിശീലനം ലഭിച്ച സയന്റിഫിക് റെസ്‌ക്യൂവർമാരുടെ സേവനം എപ്പോഴും ലഭ്യമാണെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ : അബീഷ് , ഫോറസ്റ്റ് വാച്ചർ & ജില്ലാ കോർഡിനേറ്റർ, കോട്ടയം : 8943249386