മഴക്കാലമാണ് ഭക്ഷണം കഴിക്കുമ്പോൾ ഇവയൊക്കെ ശ്രദ്ധിക്കുക ;കാരണം ഇവയൊക്കെ 

മഴക്കാലമാണ് ഭക്ഷണം ഉണ്ടാക്കേണ്ടതും കഴിക്കേണ്ടതും അത്ര ശ്രദ്ധയോടെ ആകണം. ഇല്ലെങ്കില്‍ അത് ദഹനവ്യവസ്ഥയെ തന്നെ ബാധിക്കും.തണുത്ത കാലാവസ്ഥയില്‍ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങള്‍ താരതമ്യേന മന്ദഗതിയില്‍ ആയിരിക്കും ഈ അവസ്ഥയില്‍ ചൂടുള്ളതും ശുദ്ധമായതുമായ ഭക്ഷണം വേണം കഴിക്കുവാൻ. പ്രതിരോധ ശേഷി താരതമ്യേന കുറഞ്ഞിരിക്കുന്ന സമയത്ത് അണുബാധയേല്‍ക്കാനുള്ള സാധ്യത ഏറെയാണ്.മഴക്കാലത്ത് ക്ഷണങ്ങളും കനത്തതും കൊഴുപ്പുള്ളതുമായ വിഭവങ്ങള്‍ ഒഴിവാക്കണം. ഉപയോഗിച്ച എണ്ണ ആവർത്തിച്ചുപയോഗിച്ച്‌ ഭക്ഷണമുണ്ടാക്കുന്നതും ഈർപ്പം താങ്ങി നില്‍ക്കുന്ന ഭക്ഷണം കഴിക്കുന്നതും അപകടമാണ്. ബാക്ടീരിയ, ഫംഗസ്, മറ്റ് രോഗകാരികളായ അണുക്കള്‍ എന്നിവ ഈ കലാവസ്ഥയില്‍ പെരുകുന്നതിനുള്ള സാധ്യത കൂടുതലാണ്. ആളുകള്‍ ആസ്വദിച്ചു കഴിക്കുന്ന ഒന്നാണ് സ്ട്രീറ്റ് ഫുഡ്. എന്നാല്‍ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് കഴിക്കുന്നത് ഒരിക്കലും ഗുണകരമല്ല. ഈർപ്പമുള്ള കാലാവസ്ഥയിലെ അണുബാധയും ശുചിയാല്ലാത്ത വെള്ളവും എല്ലാം പ്രശ്നമാണ്. മാത്രമല്ല, ഭക്ഷണം പൊടി, ഈച്ച, മലിനമായ വെള്ളം എന്നിവയുമായി സമ്ബർക്കത്തില്‍ വരുന്ന ഭക്ഷണം ദഹനനാളത്തിലെ അണുബാധയ്ക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും.

Advertisements

ഇലക്കറികള്‍ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇലക്കറികള്‍ പോഷകസമൃദ്ധമായതിനാല്‍ അവ കഴിക്കുന്നത് ആരോഗ്യകരമാണെന്നാണ് പൊതുവെ പറയുന്നത്. അത് ശരിയുമാണ്. എന്നാല്‍ മഴക്കാലത്ത് ചീര, മുരിങ്ങ , ബ്രോക്കോളി, കാബേജ്, തുടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് ആരോഗ്യകരമല്ല. ചതുപ്പ് നിലത്തിനു സമാനമായ പ്രദേശത്ത് വളരുന്ന ഇത്തരം ചെടികളില്‍ മഴക്കാലത്ത് പ്രാണികള്‍ കൂടുകൂട്ടുന്നു. ഇലകളിലെ അമിതമായ ഈർപ്പം കാരണം ഈ സീസണില്‍ പച്ചിലകള്‍ നശിക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിന് ഹാനികരമായ അണുക്കള്‍ അതില്‍ ഉണ്ടാകുകയും ചെയ്യുന്നു. അതിലെന്ത് മഴക്കാലത്ത് ഇലക്കറികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കി, പ്രതിരോധശേഷിയും വിറ്റാമിൻ എ, സി, ഫോളിക് ആസിഡ് എന്നിവയും ലഭിക്കുന്നതിന് ഓറഞ്ച്, കാരറ്റ്, മധുരക്കിഴങ്ങ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

വേവിക്കാത്ത പച്ചക്കറികള്‍ 

ഡയറ്റിന്റെ ഭാഗമായി വേവിക്കാത്ത പച്ചക്കറികള്‍ അതിന്റെ പോഷകാംശം നഷ്ടപ്പെടാതെ കഴിക്കുന്ന രീതി വ്യാപകമാണ്. എന്നാല്‍ മഴക്കാലത്ത് ആ രീതി വേണ്ട. മഴക്കാലത്തെ താപനിലയും ഈർപ്പവും ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളർച്ചയ്ക്ക് അനുകൂലമാണ്. പാകം ചെയ്തതോ തിളപ്പിച്ചതോ ആവിയില്‍ വേവിച്ചതോ ആയ പച്ചക്കറികള്‍ മാത്രം കഴിക്കുക. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.നേരത്തെ മുറിച്ചു വച്ചതോ തൊലികളഞ്ഞതോ ആയ പഴങ്ങള്‍

കഴിക്കാനുള്ള എളുപ്പത്തിനായി മുറിച്ചും തൊലികളഞ്ഞും വച്ചിരിക്കുന്ന പഴങ്ങള്‍ കടകളില്‍ ലഭ്യമാണ്. ഇത് കഴിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്ന പോലെയാണ്. ഈർപ്പം നിറഞ്ഞ അവസ്ഥയില്‍ ഇവ ചീയാനും രോഗാണുക്കകള്‍ ഉണ്ടാകാനും ഉള്ള സാധ്യത ഉണ്ട്. കഴിക്കുന്നതിനു തൊട്ട് മുൻപായി മാത്രം പഴങ്ങള്‍ മുറിക്കുക. ആപ്പിള്‍, പിയർ പോലുള്ള പഴങ്ങള്‍ ഈ അകലാവസ്ഥയില്‍ കൂടുതലായി കഴിക്കാൻ ശ്രമിക്കുക.

സീ ഫുഡുകള്‍

മണ്‍സൂണ്‍ കാലത്ത്, മത്സ്യം, കൊഞ്ച്, ഞണ്ട് എന്നിവയുള്‍പ്പെടെയുള്ള സമുദ്രവിഭവങ്ങളും ബീഫ് പിലുള്ള ചുവന്ന മാംസവും കഴിക്കുമ്ബോള്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇവ ശുദ്ധമായതല്ല എങ്കില്‍ ഭക്ഷ്യജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.പാലുല്‍പ്പന്നങ്ങള്‍

തൈര് , കോട്ടേജ് ചീസ് പോലുള്ള പാല്‍ ഉല്‍പന്നങ്ങളിലും അമിതമായി സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്ക് ഉണ്ടാകും. അതിനാല്‍, മണ്‍സൂണ്‍ കാലത്ത് ഇവ ഉപയോഗിക്കുമ്ബോള്‍ മലിനമാകാതെ ശരിയായി സൂക്ഷിച്ചതാണ് എന്നുറപ്പ് വരുത്തുക. വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് പാസ്ചറൈസ് ചെയ്ത പാലുല്‍പ്പന്നങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.