കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. ഒരു പെണ്ണിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് താന്‍ ഈ ശിക്ഷ അനുഭവിക്കുന്നതെന്ന ദിലീപിന്റെ ഓഡിയോ അടക്കം ബാലചന്ദ്ര കുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ഓഡിയോകള്‍ സ്ഥിരീകരിക്കുന്നതിനാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം പ്രത്യേക സംഘം ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് നടപടി. ശബ്ദരേഖ ദിലീപിന്റേതാണെന്ന് മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞു.
ദിലീപിന് പുറമെ അനൂപ്, സുരാജ് അടക്കമുള്ളവരുടെയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയതില്‍ രണ്ട് ശബ്ദമൊഴി മറ്റൊന്നും തന്റെതല്ലെന്നായിരുന്നു ദിലീപ് മൊഴി നല്‍കിയത്. ഇക്കാര്യം മഞ്ജു വാര്യര്‍ തള്ളിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ പുറത്ത് വന്ന ഡിജിറ്റല്‍ തെളിവുകളിലും മഞ്ജുവില്‍ നിന്ന് വ്യക്തത തേടിയിട്ടുണ്ട്.2012 മുതല്‍ ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിനുള്ള പ്രശ്‌നത്തില്‍ ചില നിര്‍ണ്ണായക വിവരങ്ങളും മഞ്ജു വാര്യര്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കേസില്‍ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ നാളെ നടക്കും. സാക്ഷിയായി വിളിക്കുന്ന സ്ത്രീകളെ പോലീസ് സ്റ്റേഷനുകളില്‍ വിളിച്ച് മൊഴി എടുക്കരുതെന്ന് ചട്ടം ഉള്ളതിനാല്‍ കാവ്യ മാധവന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്താകും ചോദ്യം ചെയ്യല്‍. സ്ഥവം ഇന്ന് വൈകിട്ട് തീരുമാനമാകും.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകളാണ് ഇന്നലെ പുറത്ത് വന്നത്. നടന്‍ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മില്‍ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നു. ഇത് താന്‍ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നും സംഭാഷണത്തില്‍ പറയുന്നു. 2017ല്‍ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു. ഡോക്ടര്‍ ഹൈദരലിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം.