ദില്ലി: പ്രഭാത അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന്, തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകൾക്ക് സിബിസിഐ നിർദ്ദേശം നല്കി. എല്ലാ സ്കൂളുകളിലും സർവമത പ്രാർത്ഥന മുറി സജ്ജമാക്കണം. മറ്റ് മതങ്ങളിലെ കുട്ടികൾക്ക് മേൽ കൃസ്ത്യൻ ആചാരങ്ങൾ അടിച്ചേൽപ്പിക്കരുത്. സ്വാതന്ത്ര്യ സമര സേനാനികൾ, കവികൾ, ശാസ്ത്രജ്ഞർ തുടങ്ങിയവരുടെ ചിത്രങ്ങൾ സ്കൂളിൽ സ്ഥാപിക്കണം. സ്കൂളുകൾക്ക് സുരക്ഷ കൂട്ടാനും നിർദ്ദേശമുണ്ട്.
സിബിസിഐ വാർഷിക ജനറൽ ബോഡിയിലെടുത്ത തീരുമാനമാണ് പുതിയ മാർഗനിർദ്ദേശങ്ങൾ അതിനിടെ ഭരണഘടന ഭേദഗതി വേണമെന്ന ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തില്‍. രാജസ്ഥാനിലെ നഗൗർ ബിജെപി സ്ഥാനാർത്ഥി ജ്യോതി മിർദയുടേതാണ് വിവാദ പരാർമർശം . ഭരണഘടനയില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ പാർലമെന്റിലെ ഇരു സഭകളിലും ബിജെപിക്ക് ഭൂരിപക്ഷം വേണമെന്ന് ജ്യോതി മിർദ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വലിയ തീരുമാനങ്ങള്‍ക്ക് ഭരണഘടന ഭേദഗതി ആവശ്യമാണെന്നും വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ജ്യോതി പറഞ്ഞു. ഭരണഘടന ഭേദഗതി വേണമെന്ന കർണാടകയിലെ നേതാവ് അനന്ത്കുമാർ ഹെഗ്ഡയുടെ പരാമർശവും നേരത്തെ വിവാദമായിരുന്നു. മോദിയും ബിജെപിയും ഭരണഘടനക്ക് എതിരെന്ന കൃത്യമായ സന്ദേശമെന്ന് കോണ്‍ഗ്രസ് വിമർശിച്ചു.
ഭരണഘടന ഇല്ലാതാക്കി ജനങ്ങളുടെ അവകാശങ്ങള്‍ കവരാനാണ് ബിജെപി ശ്രമമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.