കോട്ടയം സഹോദയ സി.ബി.എസ്.ഇ. സ്കൂൾ കലോത്സവം : ഒക്ടോബർ 22, 24, 27, 28, 29 തീയതികളിൽ ലേബർ ഇന്ത്യ സ്കൂളിൽ

കോട്ടയം : കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ സി. ബി.എസ്. ഇ. സ്കൂളുകൾ ഉൾപ്പെടുന്ന കോട്ടയം സഹോദയ സി.ബി.എസ്.ഇ സ്കൂൾ കലോത്സവം – സർഗ്ഗസംഗമം ഒക്ടോബർ 22 ന് കൊടികയറും. മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളാണ് ഈ വർഷം മേളക്ക് വേദിയൊരുക്കുന്നത്. കൊറോണയുടെ വരവോടെ രണ്ടുവർഷമായി മുടങ്ങി കിടന്ന സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിനു ഇക്കുറി മത്സരാർത്ഥികളുടെ എണ്ണത്തിൽ കുറവൊന്നുമില്ല. കോട്ടയം ജില്ലയിലെ 120 സ്കൂളുകളിൽ നിന്നുമായി 5000ലധികം വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിൽ തങ്ങളുടെ കഴിവുകൾ മാറ്റുരക്കും.

Advertisements

നാഷണൽ എഡ്യൂക്കേഷണൽ പോളിസി 2020 പ്രകാരം കലാ-സംയോജനം എന്നത് വിവിധ വശങ്ങൾ പ്രയോജനപ്പെടുത്തുന്ന ഒരു പാഠ്യ പാഠ്യേതര സമീപനമാണ്. കൊറോണ കാലഘട്ടത്തിൽ കല-സംയോജിത വിദ്യാഭ്യാസം കൂടിയേ തീരു എന്ന ലക്ഷ്യം കൂടിയുണ്ട് ഈ വർഷത്തെ സ്കൂൾ കലാമേളയ്ക്ക്. 5 ദിനങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിൽ 22 സ്റ്റേജുകളിൽ, 55 ഇനങ്ങളിൽ നാലു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. കാറ്റഗറി ഒന്നിൽ 3, 4 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളും, കാറ്റഗറി രണ്ടിൽ 5, 6, 7 ക്ലാസ്സുകാരും, കാറ്റഗറി മൂന്നിൽ 8, 9, 10 ക്ലാസ്സുകാരും, കാറ്റഗറി നാലിൽ ഹയർ സെക്കണ്ടറി വിഭാഗം കുട്ടികളുമാണ് മത്സരിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രചനാ മത്സരങ്ങളായ കഥാരചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി), കവിതാ രചന, ഉപന്യാസ രചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി), ചിത്രരചന, കാർട്ടൂൺ തുടങ്ങിയവയും പെയിന്റിംഗ്, പോസ്റ്റർ ഡിസൈനിങ് തുടങ്ങിയ മത്സരങ്ങളാണ് ഒക്ടോബർ 22 ന് നടക്കുക, ഡിജിറ്റൽ പെയിന്റിങ് & പവർ പോയിന്റ് മത്സരം ഒക്ടോബർ 24 നാണ് നടക്കുക.

ബെന്നി ജോർജ് (പ്രസിഡന്റ് കോട്ടയം സഹോദയ & പ്രിൻസിപ്പൽ സാൻജോസ് പബ്ലിക് സ്കൂൾ, ചൂണ്ടച്ചേരി), ഫ്രാങ്ക്ളിൻ മാത്യു (ട്രഷറർ-കോട്ടയം സഹോദയ & പ്രിൻസിപ്പൽ – സെയിന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ – മണർകാട്) , ഫാ. പയസ് ജോസഫ് പായിക്കാട്ട് മറ്റത്തിൽ, (എക്സിക്യൂട്ടീവ് മെമ്പർ – കോട്ടയം സഹോദയ & പ്രിൻസിപ്പൽ ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം), സുജ കെ. ജോർജ് (ജനറൽ കൺവീനർ, കോട്ടയം സഹോദയ സ്കൂൾ കലോത്സവം & പ്രിൻസിപ്പൽ, ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.