സിബിഎസ്ഇ കോട്ടയം സഹോദയ സ്കൂൾ കലോത്സവം  ഭവ്യ ത്തിന് ഒക്ടോബർ 26 ന് തുടക്കം : കലോത്സവം നടക്കുക പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിൽ

പള്ളിക്കത്തോട് . കൗമാര കലാ പ്രതിഭകൾ കലയുടെ വർണ്ണ വിസ്മയം തീർക്കുന്ന സിബിഎസ്ഇ കോട്ടയം സഹോദയ സ്കൂൾ കലോത്സവം  ഭവ്യം – 2023 ന്  ഒക്ടോബർ 26 ന്  പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിൽ തിരി തെളിയും. 28 വരെ നടക്കുന്ന കലാമാമാങ്കത്തിൽ  കോട്ടയം, ഇടുക്കി , പത്തനംതിട്ട ജില്ലകളിലെ 110 സ്കൂളുകളിൽ നിന്നുള്ള 5300 കലാപ്രതിഭകൾ മൽസരങ്ങളിൽ പങ്കെടുക്കും. അരവിന്ദ വിദ്യാമന്ദിരം വിദ്യാർഥികൾ അവതരിപ്പിക്കുന്ന സ്വാഗത നൃത്തത്തോടെയാണ് കലാവേദികൾ ഉണരുക.  രാവിലെ 10 ന് അരവിന്ദയിലെ പ്രധാന വേദിയിൽ പ്രമുഖ സിനിമ – ടി വി താരം ജയരാജ് വാര്യർ ഭവ്യം – 2023 ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ്  ബെന്നി ജോർജ് അധ്യക്ഷത വഹിക്കും.സിറ്റിസൺ ഇന്ത്യഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ടി.കെ.എ. നായർ ( റിട്ട ഐ.എ.എസ്) മുഖ്യാതിഥിയാകും. സ്റ്റാർ സിംഗർ മൽസരാർഥി ഗോകുൽ ഗോപകുമാർ പ്രത്യേക അതിഥിയാകും.

Advertisements

ഭവ്യ ത്തിനായി 20 വേദികളാണ് ക്രമീകരിച്ചിരിക്കുന്നത്. എലഗൻസ് , ഗ്രേസ് , ദ്യശ്യ, നാട്യ , ഹാർമണി, സിംഫണി , പർപ്പിൾ, ഫാൻസി, റേഡിയന്റ്, സെറിമണി , മിനർവ , മ്യൂസ് , റിവൈവൽ , കാശ്മീരം , ട്വിങ്കിൾ , മെലഡി , അപ്പോളോ, ക്ലാസിക്ക്, ശക്തി , റെൻഡർ എന്നിങ്ങനെയാണ് വേദികളുടെ പേരുകൾ. 17 വേദികൾ അരവിന്ദ വിദ്യാമന്ദിരത്തിൽ ക്രമീകരിച്ചിരിക്കുന്നു. വേദി 4 നാട്യ ആനിക്കാട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിലും , വേദി 5 ഹാർമണി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും, വേദി 9 റേഡിയന്റ് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിലും ആണ് ക്രമീകരിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

140 ഇനങ്ങളിലാണ് മൽസരങ്ങൾ അരങ്ങേറുക. 

ഗ്രാമീണ മേഖല ആതിഥ്യമരുളുന്ന സർഗോത്സവത്തിനായി വിപുലമായ ഒരു ക്കളാണ് ക്രമീകരിച്ചിരിക്കുന്നത്. പള്ളിക്കത്തോട് ടൗണിന് സമീപ ഭാഗത്തും ,സ്കൂളിന് സമീപ ഭാഗത്തെ റോഡുകളിലും,ആനിക്കാട് സെൻറ് തോമസ് സ്കൂൾ മൈതാനം ,ആനിക്കാട് എൻഎസ്എസ് സ്കൂൾ മൈതാനം എന്നിവിടങ്ങളിലും പാർക്കിങ്ങിനായി ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് വേദികളിലേക്ക് യാത്രക്കായും പ്രത്യേക ക്രമീകരണമുണ്ട്.  ഭക്ഷണശാല സ്കൂൾ മൈതാനത്തിനു സമീപം പ്രവർത്തിക്കും. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനവും ക്രമീകരിച്ചിട്ടുണ്ടെന്ന് അരവിന്ദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ബി. അനിൽ , പ്രിൻസിപ്പൽ ആർ. സി. കവിത , മാനേജർ പി.ആർ. സുഭാഷ്, സ്കൂൾ ക്ഷേമ സമിതി പ്രസിഡന്റ് അനീഷ് ആനിക്കാട് , മാതൃ സമിതി പ്രസിഡന്റ് ഡോ. പ്രീത. ആർ പിള്ള  എന്നിവർ അറിയിച്ചു. സമാപന സമ്മേളനം 28 ന് വൈകിട്ട് 3.30 ന് നടത്തും. ഗവ. ചീഫ് വിപ്പ് ഡോ എൻ. ജയരാജ് സമ്മാനദാനം നിർവഹിക്കും. പ്രശ്സത സംവിധായകൻ ജയരാജ് മുഖ്യാതിഥിയാകും. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.