വി.ഡി സതീശനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കണം; ഗവർണർക്കെതിരായ ബില്ലിൽ പരിഹാസവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബില്ലിനെ അനുകൂലിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
ഗവർണറുടെ ചാൻസലർ അധികാരം റദ്ദ് ചെയ്യുന്ന ബില്ല് നിയമസഭയിൽ പാസാക്കിയത് വഴി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു.

Advertisements

കേരളത്തിലെ 14 സർവകലാശാലകളിലും സിപിഎമ്മിന്റെ ആധിപത്യം സ്ഥാപിക്കാനുള്ള ബിൽ പ്രതിപക്ഷധർമ്മം മറന്നത് കൊണ്ടാണ് യുഡിഎഫ് എതിർക്കാതിരുന്നത്. സ്വജനപക്ഷപാതവും അഴിമതിയും നടത്താനാണ് സർക്കാർ, ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതെന്നും ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കോൺഗ്രസിന് നിലപാടുമാറ്റമുണ്ടായതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള ബില്ല് പാസാക്കിയതോടെ നിയമസഭയുടെ അധികാരം ഉപയോഗിച്ചുകൊണ്ടുള്ള എല്ലാ നടപടിക്രമങ്ങളും നിലവിൽ പൂർത്തിയാക്കിയിരിക്കുകയാണ്. എന്നാൽ ഇതിനുള്ള നിയമസാദ്ധ്യത ലഭിക്കണമെങ്കിൽ ഗവർണർ ഒപ്പിടണം. കൂടാതെ പ്രതിപക്ഷത്തിന്റെ രണ്ട് ഭേദഗതികളും സർക്കാർ ഇന്ന് അംഗീകരിച്ചിരുന്നു.

ചാൻസലർ നിയമനത്തിന് പ്രത്യേക സമിതി വേണം, ചാൻസലർ ഇല്ലാത്ത സമയങ്ങളിൽ ചാൻസലറും പ്രോ ചാൻസലറും ചേർന്ന് തീരുമാനിക്കുന്നയാൾക്ക് പകരം ചുമതല എന്നീ രണ്ട് പ്രതിപക്ഷ ഭേദഗതികളാണ് ഭരണപക്ഷം അംഗീകരിച്ചത്. ചാൻസലറെ നിയമിക്കുന്ന സമിതിയിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം നിയമസഭാ സ്പീക്കറാവാമെന്ന് ഇരുപക്ഷവും തമ്മിൽ ധാരണയായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.