കടുത്തുരുത്തി: കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യമായ സി.ഡി.ആർ (സമഗ്ര നെൽക്യഷി വികസന പദ്ധതി ) ഫണ്ട് ലഭിക്കാത്തതിനാൽ ജില്ലയിലെ നെൽ കർഷകർ ദുരിതത്തിൽ. നിലവിൽ ഫണ്ട്
ലഭിച്ചിട്ട് രണ്ട് വർഷമായി. ജില്ലയിൽ മാത്രം നൽകുവാനുള്ളത് ഏകദ്ദേശം 20 കോടിയോളം രൂപയാണ്. സ്കൂൾ തുറക്കാൻ ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനും ഉപരി പഠനത്തിനും പണമില്ലാതെ വിഷമിക്കുകയാണ് കർഷകർ.
ഇതിനിടയിൽ സപ്പെകോ സംഭരിച്ച നെല്ലിൻ്റെ പണം ഇന്നു കിട്ടും നാളെ കിട്ടും എന്ന് പ്രതിക്ഷിച്ചിരിക്കുകയാണ് കർഷകർ. ക്യഷി ഇറക്കിക്കഴിയുമ്പോൾ ലഭിക്കുന്ന ഫണ്ടാണ് സി.ഡി.ആർ.ഫണ്ട്. നെല്ലിൻ്റെ പണവും, സി.ഡി.ആർ.ഫണ്ടും ലഭിക്കാതായതോടെ സ്വർണ്ണം പണയം വച്ചും, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് ക്യഷിയിറക്കിയ കർഷകർ വിഷമത്തിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വർഷം കാലാവസ്ഥ അനുകൂലമായത് കൊണ്ട് മുഴുവൻ നെല്ലും കൊയ്തെടുക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷം കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞ പുഞ്ചകൃഷി കർഷകർക്ക് വൻ സാമ്പത്തിക നഷടമാണ് ഉണ്ടാക്കിയിരുന്നത്. നൂറ് കണക്കിന് ഹെക്ടർ നെല്ലാണ് കനത്ത മഴ മൂലം കൊയ്യാൻ കഴിയാതെ നഷ്ടമായത്.
ഫണ്ട് ലഭിക്കാത്തതാണ് വിതരണം ചെയ്യാത്തതെന്ന് കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നിന്നും അറിയിച്ചു.
ഹെക്ടറിന് 5500 രൂപയാണ് സി.ഡി.ആർ ഫണ്ടായി നൽകുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം 171921 ഹെക്ടർ സ്ഥലത്താണ് പുഞ്ചകൃഷിയിറക്കിയത്. കോട്ടയം ജില്ലയിൽ മാത്രം കഴിഞ്ഞ വർഷം പുഞ്ചകൃഷിക്ക് 17678 ഹെക്ടർ നിലത്ത് 22166 കർഷകരാണ് നെൽകുഷി ഇറക്കിയത്.
ഏറ്റവും കൂടുതൽ നെൽകൃഷി ഉണ്ടായിരുന്നത് കോട്ടയം താലൂക്കിലായിരുന്നു 9677 ഹെക്ടർ, വൈക്കം 5263, ചങ്ങനാശേരി 2536, മീനച്ചിൽ 190, കാത്തിരിപ്പള്ളി 12 ഹെക്ടർ എന്നിങ്ങനെയാണ് രജിസ്ടർ ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലയിൽ 22166 കർഷകരാണ് ക്യഷിയിറക്കിയത്. ഈ വർഷവും ഏകദേശം അത്രയും തന്നെ കർഷകർ കൃഷി ഇറക്കിയിട്ടുണ്ട്.