കോട്ടയം : ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ രാവിലെ പത്തുമണിക്ക് ഇൻഡോർ സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു ഗുരുക്കളുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗോവയിൽ നടന്ന 37- മത് നാഷണൽ ഗെയിംസിൽ അത്ലറ്റിക്സ്, ബാസ്കറ്റ് ബോൾ, തയ്ക്കവോണ്ടോ, നെറ്റ് ബോൾ, ബീച്ച് ഹാൻഡ് ബോൾ എന്നീ കായിക ഇനങ്ങളിൽ മെഡൽ നേടിയിട്ടുള്ള കോട്ടയം ജില്ലക്കാരും, കോട്ടയത്ത് പഠിച്ചു കൊണ്ടിരിക്കുന്നതുമായ കായിക താരങ്ങളെ ബഹു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അവർകൾ അനുമോദിക്കും. ദ്രോണാചാര്യ കെ. പി തോമസ് മാഷ് മുഖ്യ പ്രഭാഷണം നടത്തും.
Advertisements