ഡല്‍ഹി : ഓപ്പറേഷന്‍ മേഘ ചക്രയുമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ . 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 56 ഇടങ്ങളില്‍ സി.ബി.ഐ പരിശോധന നടത്തി .കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന.
ഇന്റര്‍ പോളിന്റെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സിബിഐയുടെ നടപടി.
വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഒരോ സംഘത്തിലും ഇരുന്നൂറിലധികം ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്. ഇതേ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 2021 നവംബറില്‍ ഓപ്പറേഷന്‍ കാര്‍ബണ്‍ എന്ന പേരില്‍ നടത്തിയ പരിശോധനയുടെ തുടര്‍ നടപടി കൂടെയാണ് ഇപ്പോള്‍ ഉണ്ടായത്. ഇന്റര്‍നെറ്റിലെ സി.എസ്.എ.എം ഉപയോക്താക്കളെ സംബന്ധിച്ച് സിബിഐയ്‌ക്ക് ലഭിച്ച രഹസ്യ വിവരങ്ങളും പരിശോധന നടത്തുന്നതിന് കാരണമായിട്ടുണ്ട്.