കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യാജ ബോംബ് സന്ദേശം നിറഞ്ഞ ഇമെയിലുകളും കോളുകളും : അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രം ; സംശയാസ്പദമായ മെയിലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ റിപ്പോര്‍ട്ട് ചെയ്യാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെത്തിയ വ്യാജ ബോംബ് സന്ദേശമുള്ള കോളുകളിലും ഇമെയിലുകളിലും അന്വേഷണം. ചൊവ്വാഴ്ചയാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സംശയാസ്പദമായ ഇമെയിലുകളും കോളു‌കളും ലഭിച്ചത്.സെൻട്രല്‍ സെക്രട്ടേറിയറ്റിലെ നിരവധി ഉദ്യോഗസ്ഥർക്ക് സംശയാസ്പദമായ ഒരു ഇമെയില്‍ ലഭിച്ചു. ദയവായി ഇക്കാര്യം പരിശോധിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കണെമെന്ന് സെൻട്രല്‍ സെക്രട്ടേറിയറ്റ് സർവീസ് ഫോറം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നാഷണല്‍ ഇൻഫോർമാറ്റിക്‌സ് സെൻ്ററും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ഇക്കാര്യം പരിശോധിക്കണമെന്ന് ഫോറം അഭ്യർത്ഥിച്ചു.ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് സിഎസ്‌എസ് ഫോറം ജനറല്‍ സെക്രട്ടറി അശുതോഷ് മിശ്ര അറിയിച്ചു. സെൻട്രല്‍ സെക്രട്ടേറിയറ്റിൻ്റെ മുഴുവൻ പ്രവർത്തനങ്ങളും ഇപ്പോള്‍ ഓണ്‍ലൈനിലായതിനാല്‍ ഇത്തരം സംഭവങ്ങള്‍ തടയാൻ അടിയന്തര നടപടി ആവശ്യമാണെന്നും സംശയാസ്പദമായ ഇമെയിലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ റിപ്പോർട്ട് ചെയ്യാനും സിഎസ്‌എസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.