തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയുടെ ബ്രാന്‍ഡ് അംബാസിഡറാണ് യുഡിഎഫ് നേതൃത്വമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.പൊതു ശത്രുവാരെന്ന് തിരിച്ചറിയുന്നത് കൂടിയാവണം ഫാസിസ്റ്റ് പ്രവണതനിറഞ്ഞ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഇത്ര തകര്‍ച്ചകള്‍ നേരിട്ടിട്ടും കോണ്‍ഗ്രസിന് അത് തിരിച്ചറിയാനോ, രാഷ്ട്രത്തിന്റെ പൊതു താല്‍പര്യത്തിന് വേണ്ടി പോരാടാനോ കഴിയുന്നില്ലെങ്കില്‍ അതിന്റെ ലളിതമായ അര്‍ഥം കോണ്‍ഗ്രസ്സ് കാലത്തിന്റെ ചുവരെഴുത്ത് വായിക്കുന്നില്ല എന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ നാടിന്റെ സമാധാന ജീവിതത്തെ, വളര്‍ച്ചയെ, മനുഷ്യര്‍ കാലങ്ങളായി ജീവിച്ച മതനിരപേക്ഷ മാനവിക ജീവിതത്തെ ഒക്കെയും തൂക്കിലേറ്റുന്നത് ബിജെപിയാണ് എന്ന് ഈ നാട്ടിലെ കൊച്ചു കുഞ്ഞുങ്ങള്‍ക്കും നന്നായി അറിയാം. ഇനിയും കോണ്‍ഗ്രസ് അത് തിരിച്ചറിയാതെ പോകുന്നത് കൊണ്ടാണ്കേന്ദ്ര ബജറ്റ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വികസന ഫലിതമായിട്ടും, കേന്ദ്ര ബജറ്റ് നീതി രഹിതമായി കേരളത്തെ അവഗണിച്ചിട്ടും അതിനെതിരെ ഈ നാട്ടില്‍ ഒരു കോര്‍ണര്‍ യോഗമോ പ്രതിഷേധമോ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാവാതിരുന്നത്. കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാര തുക നല്‍കുന്നത് ഏകപക്ഷീയമായി അവസാനിപ്പിച്ചത് ഫെഡറല്‍ തത്വങ്ങളെ മാത്രമല്ല തകര്‍ത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറിച്ച് കേരളം അടക്കമുള്ള ബിജെപിക്ക് ഇഷ്ടമല്ലാത്ത സംസ്ഥാനങ്ങളുടെ സാമ്ബത്തിക അടിത്തറയെ കൂടിയാണ്. ജിഎസ്ടി നഷ്ടപരിഹാര തുക ഇനത്തില്‍ മാത്രം നടപ്പ് വര്‍ഷം കേരളത്തിന് നഷ്ടപ്പെട്ടത് 7000 കോടി രൂപയാണ്. ഇതിനൊപ്പം പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാനത്ത് നിന്ന് കേന്ദ്രം സമാഹരിക്കുന്ന നികുതിയുടെ തിരിച്ചുതരല്‍ 1.925 ശതമാനമാക്കി കുറച്ചത് വഴി ഉണ്ടായ നഷ്ടം, കേന്ദ്രം റവന്യു കമ്മി ഗ്രാന്‍ഡില്‍ കുറവ് വരുത്തിയത് മൂലം ഉണ്ടായ നഷ്ടം, വിഭവ സമാഹരണം കുറച്ചത് വഴി ഉണ്ടായ നഷ്ടം ഒക്കെ ഈ നാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയാണ് എന്നത് കോണ്‍ഗ്രസ്സ് ഇത് വരെ മിണ്ടിയിട്ടില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കേന്ദ്ര ബജറ്റ് വന്നയുടന്‍ കേരളത്തോടുള്ള കടുത്ത അവഗണനക്കെതിരെ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള യുവജനസംഘടനകള്‍ തെരുവിലിറങ്ങുന്നത് നാം കണ്ടു. പക്ഷെ എവിടെയും യുഡിഎഫിനെയോ അവരുമായി ബന്ധമുള്ള യുവജനസംഘടനകളെയോ കണ്ടില്ല. തൊഴിലുറപ്പ് പദ്ധതിയെ വധിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രബജറ്റിനെതിരെ ശബ്ദിക്കാതിരിക്കുകയും വിഷയത്തെ വഴിമാറ്റി കേരള സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന യുഡിഎഫ്, ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ്