തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ മാധ്യമ വേട്ടയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മാധ്യമങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുത്തി കീഴ്പെടുത്തുന്നു. എന്ത് ജനാധിപത്യമാണ് ഇവിടെ നടക്കുന്നത്?. ഇപ്പോളുള്ള കേന്ദ്രസര്‍ക്കാര്‍ വേട്ട മാധ്യമങ്ങളുടെയോ ഇടതുപക്ഷത്തിന്റെയോ മാത്രം പ്രശ്നമല്ലെന്നും രാജ്യത്തിന്റെ മൊത്തം പ്രശ്നമാണെന്നും സനോജ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ പലഘട്ടങ്ങളിലും ബിജെപിയ്ക്കെതിരെ നിലപാട് എടുത്തിട്ടുള്ളവരെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വേട്ടയാടുന്നത്. സാംസ്കാരിക പ്രവര്‍ത്തകരെയും, ചരിത്രകാരന്മാരെയും വേട്ടയാടുന്നു. അതിശക്തമായി പ്രതിഷേധിക്കേണ്ട സന്ദര്‍ഭമാണ്. ഇത്തരം പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ഇന്ത്യയിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ ഭയന്നും കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും മുട്ടിലിഴയുന്ന ചിത്രമാണ് കണ്ടുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം നടന്ന റെയ്ഡ് എത്ര മാധ്യമങ്ങള്‍ ധൈര്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. മലയാള മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ അവരുടെ ഒന്നാംപേജ് നോക്കിയാല്‍ മനസിലാക്കാൻ കഴിയും. ഇതെല്ലാം ഈ രാജ്യത്തെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മുടെ ജനാധിപത്യം ശക്തമായി മുന്നോട്ടുപോകണമെങ്കില്‍ മാധ്യമങ്ങള്‍ ധൈര്യത്തോടെ നിലപാടെടുക്കുന്ന സ്ഥിതിയുണ്ടാകണം. അങ്ങനെ പോയില്ലെങ്കില്‍ ഇന്ത്യ എന്ന സങ്കല്‍പ്പംതന്നെ ഇവിടെ ഇല്ലാതാകും. ബഹുസ്വരത തകര്‍ത്ത് മതരാഷ്ട്രം സ്ഥാപിക്കാനാണ് നീക്കം. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ചെറുപ്പക്കാരെ അണിനിരത്തിക്കൊണ്ട് ഡിവൈഎഫ്ഐ ശക്തമായ പോരാട്ടം സംഘടിപ്പിക്കും – സനോജ് പറഞ്ഞു.