ന്യൂഡൽഹി: രാജ്യത്ത് വ്യാജ വാർത്തകളും വിദ്ധ്വംസക വാർത്തകളും പ്രസിദ്ധീകരിച്ച 20 വെബ് സൈറ്റുകൾ നിരോധിച്ച് ഇൻഫർമേഷൻ ആന്റ് ബ്രോട്ട്കാസ്റ്റ് മന്ത്രാലയം. പാക്കിസ്ഥാനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 20 യുട്യൂബ് ചാനലുകളും, രണ്ടു വെബ് സൈറ്റുകൾക്കുമാണ് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യ വിരുദ്ധ വാർത്തകളും, വ്യാജ വാർത്തകളും പ്രസിദ്ധീകരിക്കുകയും, രാജ്യത്ത് അന്തഛിദ്രം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാക് ബന്ധമുള്ള 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം. ചാനലുകൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും സെൻസിറ്റിവും വസ്തുതാ വിരുദ്ധവുമാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ 20 യൂട്യൂബ് ചാനലുകളിലും, രണ്ട് വെബ്സൈറ്റുകളിലും കശ്മീർ, ഇന്ത്യൻ സൈന്യം, രാമക്ഷേത്രം, ന്യൂനപക്ഷ സമുദായങ്ങൾ, അന്തരിച്ച സിഡിഎസ് ജനറൽ ബിപിൻ റാവത്ത് എന്നിവ ഉൾപ്പെട്ട കണ്ടന്റുകൾ തെറ്റായാണ് വ്യാഖ്യാനിക്കപ്പെടാറുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.
കാർഷിക വിഷയങ്ങളിൽ അനാവശ്യ ഉള്ളടക്കം സൃഷ്ടിച്ചുകൊണ്ട് മതന്യൂനപക്ഷങ്ങളെ ഇളക്കിവിടാൻ ചില ചാനലുകൾ ശ്രമിച്ചുവെന്നും കേന്ദ്രം പറയുന്നു.