“അയാം ഭരത്ചന്ദ്രൻ, ജസ്റ്റ് റിമംബർ ദാറ്റ്”; വിമര്‍ശകരോട് പൊതുവേദിയില്‍ മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: പൊതുവേദിയിൽ കമ്മീഷണർ സിനിമയിലെ സൂപ്പർഹിറ്റ് ഡയലോ​ഗ് പറഞ്ഞ്  കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഭരത്ചന്ദ്രനില്‍ നിന്ന് വളര്‍ന്നിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കായിരുന്നു പൊതുവേദിയില്‍ സിനിമ ഡയലോഗിലൂടെ കേന്ദ്രമന്ത്രി മറുപടി പറഞ്ഞത്. തന്റെ വിമർശകരോടായിരുന്നു സുരേഷ് ​ഗോപിയുടെ ഷിറ്റ് പറച്ചിൽ. 

Advertisements

ജനങ്ങള്‍ക്ക് ഭരത് ചന്ദ്രനെയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് തന്നോടുളള ഇഷ്ടം ഇല്ലാതാക്കാനാണ് ശ്രമമെന്നും മന്ത്രി വിമർശിച്ചു. ഭരത്ചന്ദ്രനായി മാത്രമല്ല തമിഴ് പടം ദീനയിലെ ആദികേശവനായും മന്ത്രി മാറി. ഈ ചിത്രത്തിലെ തമിഴ് ഡയലോ​ഗ് കൂടി പറഞ്ഞാണ് മന്ത്രി വേദി വിട്ടത്. ഐസിഎസ്ഐ കൊച്ചി ചാപ്റ്ററിന്‍റെ പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രി സുരേഷ്​ഗോപിയുടെ മാസ് ഡയലോഗ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.