കോട്ടയം: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക,തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക,വർഗ്ഗീയതയെ ചെറുക്കുക,ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക,നിർവ്വചിക്കപ്പെട്ട പെൻഷൻ മുഴുവൻ ജീവനക്കാൻക്കും ഉറപ്പുവരുത്തുക,സ്ത്രീപക്ഷ നവകേലളത്തിനായി അണിചേരുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസ്സോസ്സിയേഷൻ (കെ.ജി.ഒ.എ) ജില്ലാ മാർച്ചും,ധർണ്ണയും നടത്തി.കോട്ടയം ജനറൽ ആശുപത്രി പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് കളക്ട്രേറ്റിനു മുൻപിൽ അവസാനിച്ചു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി എം ഷാജഹാൻ,ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് ,ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ്ജ്,സംസ്ഥാന കമ്മറ്റിയംഗം കെ.പ്രവീൺ,ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.ടി.സാജുമോൻ, ബി.ഷൈല,ജോയിന്റ് സെക്രട്ടറിമാരായ എൻ.പി .പ്രമോദ് കുമാർ,പ്രീതി എം.നായർ,ജില്ലാ വനിതാ കൺവീനർ ഇ.കെ.നമിത എന്നിവർ മാർച്ചിന് നേതൃത്വം നൽകി. തുടർന്ന് കളക്ട്രേറ്റിന് മുൻപിൽ നടന്ന കൂട്ടധർണ്ണ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി എം.ഷാജഹാൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.
എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി വി.കെ .ഉദയൻ,കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്‌ളോയീസ് ആന്റ് വർക്കേഴ്‌സ് സെക്രട്ടറി എ.ബി.ലാൽകുമാർ, പി.എസ്.സി എംപ്‌ളോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് എ.പ്രശാന്ത്, എ.കെ.ജി.സി.ടി.എ ജില്ലാ സെക്രട്ടറി രഞ്ജിത്ത് , കെ.ജി.ഒ.എ മുൻ ജില്ലാ സെക്രട്ടറി ഒ.ആർ.പ്രദീപ് കുമാർ എന്നിവർ ധർണ്ണയെ അഭിവാദ്യം ചെയ്തു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ്ജ് സ്വാഗതവും,ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.പി പ്രമോദ് കുമാർ കൃതജ്ഞതയും പറഞ്ഞു.