പിടിക്കപ്പെടാതിരിക്കാൻ പ്രയോഗിച്ചത് പുതിയ വിദ്യ ; പ്രധാന തെളിവായ വ്യാജ സര്‍ട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞെന്ന് പൊലീസ്

പാലക്കാട് : താത്കാലിക അദ്ധ്യാപക ജോലിക്കായി മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍പ്പെട്ട കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിനി കെ വിദ്യ കേസിലെ പ്രധാന തെളിവായ വ്യാജ സര്‍ട്ടിഫിക്കറ്റ് കീറിക്കളഞ്ഞെന്ന് പൊലീസ്. വിദ്യയുടെ ജാമ്യ ഹര്‍ജിക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ അട്ടപ്പാടി ചുരത്തില്‍ കീറിക്കളഞ്ഞതായി വിദ്യ സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Advertisements

”കരിന്തളം കോളജില്‍ തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നു. അതിനാല്‍ ജോലി കിട്ടില്ലെന്നു തോന്നിയപ്പോഴാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. അട്ടപ്പാടി കോളജില്‍ നിന്ന് സംശയം പറഞ്ഞപ്പോള്‍ പിടിക്കപ്പെടുമെന്നു തോന്നി. വ്യാജമായി തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, അട്ടപ്പാടി ചുരത്തില്‍വച്ച്‌ കീറിക്കളഞ്ഞതായി വിദ്യ സമ്മതിച്ചു’- പോലീസ് കോടതിയില്‍ നല്‍കിയ വിദ്യയുടെ ജാമ്യ ഹര്‍ജിക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂവിനു വിദ്യ 2 സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നു. 2018 ജൂണ്‍ 4 മുതല്‍ 2019 മാര്‍ച്ച്‌ 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച്‌ 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തില്‍ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയില്‍ അവകാശപ്പെടുന്നത്.

Hot Topics

Related Articles