സർട്ടിഫിക്കറ്റ് തട്ടിപ്പ്: കെ .വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു

കാസര്‍ഗോഡ്: എസ്‌എഫ്‌ഐ മുൻ നേതാവ് കെ .വിദ്യക്കെതിരെ കാസര്‍കോട് കരിന്തളം ഗവണമെന്റ് കോളേജിന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു. വ്യാജരേഖ നിര്‍മ്മിക്കല്‍ വകുപ്പ് പ്രകാരമാണ് കേസ്. പ്രിൻസിപ്പള്‍ ഇൻ ചാര്‍ജ് ജയ്സണ്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Advertisements

കരിന്തളം ഗവണ്‍മെന്‍റ് ആര്‍ട്സ് ആൻഡ് സയൻസ് കോളജില്‍ വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചിരുന്നു. മഹാരാജാസ് കോളജ് അധികൃതരാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചത്. വ്യജസര്‍ട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതില്‍ കരിന്തളം കോളജ് അധികൃതര്‍ വിദ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം താന്‍ വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ലെന്ന് കെ വിദ്യ പറഞ്ഞു. മഹാരാജാസ് കോളജിന്റെ പേരില്‍ എവിടെയും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. മാധ്യമങ്ങളില്‍ കാണുമ്ബോഴാണ് ഈ വിഷയം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരും ഇതുവരെ തന്നെ ഔദ്യോഗികമായി വിളിച്ചിട്ടില്ലെന്നും തന്റെ കയ്യില്‍ അങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും വിദ്യ പറഞ്ഞു. 

എറണാകുളം മഹാരാജാസ് കോളജിലെ മലയാളം വിഭാഗത്തില്‍ 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു എന്ന രേഖയാണ് വിദ്യ വ്യാജമായി നിര്‍മിച്ചത്. കോളജിന്റെ ലെറ്റര്‍പാഡ്, സീല്‍, മുദ്ര എന്നിവ വ്യാജമായി ഉണ്ടാക്കിയാണ് കോളജില്‍ ജോലിക്കായി അപേക്ഷിച്ചത്. അട്ടപ്പാടി ആര്‍ജിഎം ഗവ. ആര്‍ട്‌സ് ആന്റ് സയൻസ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് ചെന്നപ്പോഴാണ് ഈ എക്‌സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ അട്ടപ്പാടി കോളജ് അധികൃതര്‍ മഹാരാജാസ് കോളജുമായി ബന്ധപ്പെടുകയായിരുന്നു. വിദ്യയുടെ എക്‌സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റിലെ കാലയളവില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാര്‍ ഇല്ലെന്നാണ് പ്രിൻസിപ്പല്‍ അറിയിച്ചത്. പാലക്കാട് പത്തിരിപ്പാല ഗവ. കോളജ്, കാസര്‍കോട് കരിന്തളം ഗവ. കോളജ് എന്നിവിടങ്ങളും വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്. 

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കാൻ എസ്‌എഫ്‌ഐ നേതൃത്വം സഹായം നല്‍കി എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 2017-18 കാലത്ത് മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ പാനലില്‍ പിജി റെപ് ആയിരുന്നു വിദ്യ. കാലടി സര്‍വകലാശാലയിലെ എംഫില്‍ പഠനക്കാലത്ത് എസ്‌എഫ്‌ഐ പാനലില്‍ വിജയിച്ച്‌ സര്‍വകലാശാല യൂണിയൻ ജനറല്‍ സെക്രട്ടറിയുമായിരുന്നു. 

വിദ്യയുടെ പിഎച്ച്‌ഡി പ്രവേശനത്തെ ചൊല്ലിയും വിവാദമുയര്‍ന്നിട്ടുണ്ട്. വിദ്യയുടെ പിഎച്ച്‌ഡി പ്രവേശനം സംവരണം അട്ടിമറിച്ചാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. ഇടതു സഹയാത്രികനായ എഴുത്തുകാരൻ സുനില്‍ പി ഇളയിടം അടക്കമുള്ള പ്രമുഖര്‍ അംഗമായ ഗവേഷക സമിതിയാണ് വിദ്യയെ പിഎച്ച്‌ഡി പ്രോഗ്രാമിലേക്ക് ചട്ടം ലംഘിച്ച്‌ ശിപാര്‍ശ ചെയ്തത്. 

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ മലയാളം പിഎച്ച്‌ഡി പ്രോഗ്രാമിലേക്ക് ഗവേഷകരെ തെരഞ്ഞെടുക്കാൻ 2019 ഡിസംബര്‍ 16ന് ചേര്‍ന്ന റിസര്‍ച്ച്‌ കമ്മിറ്റിയാണ് വിദ്യയ്ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചത്. 

വത്സലൻ വിഎ, സുഷമ എല്‍, ഷാജി വിഎസ്, എൻ അജയകുമാര്‍, സുനില്‍ പി ഇളയിടം, എം കൃഷ്ണൻ നമ്ബൂതിരി, കവിതാ രാമൻ, ബിഎച്ചു എക്‌സ് മലയില്‍, വി അബ്ദുള്‍ ലത്തീഫ്, വി ലിസി മാത്യു, ഡോ. സജിത കെആര്‍, ഷംസാദ് ഹുസൈൻ, ദിലീപ് കുമാര്‍ കെ.വി, പി. പവിത്രൻ, പ്രിയ എസ് എന്നീ പതിനഞ്ചു പേരാണ് വിദ്യാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ ചെയ്തത്. 

അഭിമുഖത്തില്‍ പങ്കെടുത്ത 23 പേരില്‍നിന്ന് പത്തു പേരെ സമിതി ഗവേഷണത്തിനായി തെരഞ്ഞെടുത്തു. ഈ പട്ടികയില്‍ ദിവ്യ ഉണ്ടായിരുന്നില്ല. എന്നാല്‍ അഞ്ചു പേരെ കൂടി ഉള്‍പ്പെടുത്താൻ പിന്നീട് കമ്മിറ്റി തീരുമാനിച്ചു. പതിനഞ്ചാമതായി ദിവ്യയ്ക്ക് ഇടം ലഭിച്ചു. ഈ അധിക പട്ടികയില്‍ സംവരണ തത്വം പാലിച്ചില്ല എന്നാണ് ആക്ഷേപം. 

പത്തു പേരുടെ ആദ്യ പട്ടികയില്‍ അവസാന രണ്ടു പേര്‍ പിന്നാക്ക വിഭാഗത്തില്‍നിന്നാണ് ഉണ്ടായിരുന്നത്. ഇത് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രണ്ടാമത്തെ അഞ്ചംഗ പട്ടികയില്‍ ഈ തത്വം പാലിക്കപ്പെട്ടില്ല. ഈ പട്ടികയില്‍ ആദ്യ മൂന്നു പേര്‍ക്കു മാത്രമാണ് ജെആര്‍എഫ് ഉള്ളത്. ദിവ്യ ഉള്‍പ്പെടെ അവസാന രണ്ടു പേര്‍ക്ക് ഗവേഷക സ്‌കോളര്‍ഷിപ്പില്ല. രണ്ടാമത്തെ പട്ടികയില്‍ സംവരണതത്വം പാലിക്കപ്പെട്ടിരുന്നു എങ്കില്‍ വിദ്യയ്ക്ക് പ്രവേശനം ലഭിക്കുമായിരുന്നില്ല. 

ബിച്ചു എക്‌സ് മലയിലായിരുന്നു വിദ്യയുടെ ഗവേഷക ഗൈഡ്. വിവാദങ്ങള്‍ക്ക് പിന്നാലെ ഗൈഡ്ഷിപ്പില്‍ നിന്ന് ഇവര്‍ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. മാനദണ്ഡം ലംഘിച്ച്‌ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത് മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു ഇതുസംബന്ധിച്ച്‌ ബിച്ചു എക്‌സ് മലയിലിന്റെ പ്രതികരണം. അതേസമയം, ഇവര്‍ കൂടി ഉള്‍പ്പെട്ട സമിതിയാണ് വിദ്യയ്ക്ക് പിഎച്ച്‌ഡി പ്രവേശനം നല്‍കിയത് എന്നതാണ് ശ്രദ്ധേയം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.