കൊല്ലാട് : പുന്നയ്ക്കൽ ചുങ്കം മലയാറ്റിൻ കുന്നുംപുറത്ത് കുടിവെള്ളം നൽകാൻ പദ്ധതിയായി. പനച്ചിക്കാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പെട്ട പ്രദേശമാണ് ചുങ്കം മലയാറ്റിൻ കുന്നുംപുറം. വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങൾ ശുദ്ധജലം ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുകയാണ്. ഈ പ്രദേശത്ത് വെള്ളം എത്തിക്കുന്നതിനു വേണ്ടിയാണ് കുഴൽ കിണർ കുത്തുന്നത്. പള്ളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് പ്രദേശത്ത് കുഴൽക്കിണർ കുത്തുന്നത്. പള്ളം ബ്ളോക്ക് പഞ്ചായത്ത് അംഗം സിബി ജോണിൻ്റെ ഫണ്ടിൽ പെടുത്തിയാണ് കിണർ കുഴിക്കുന്നത്.
Advertisements