ചങ്ങനാശേരി മാടപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു; അപകടത്തിൽപ്പെട്ടത് കേറ്ററിംങ് ജോലികൾക്കു ശേഷം മടങ്ങിയ യുവാക്കൾ സഞ്ചരിച്ച സംഘം; ഒരാൾ മരിച്ചു

ചങ്ങനാശേരി: കേറ്ററിംങ് ജോലികൾക്കു ശേഷം മടങ്ങിയ യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ചങ്ങനാശേരി സ്വദേശിയായ യുവാവ് മരിച്ചു. മാടപ്പള്ളി ഇല്ലിമൂടിന് സമീപമുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. ചങ്ങനാശേരി വെങ്കോട്ട കളത്തിങ്കൽ ലാലിച്ചൻ ബോബിനാ (26)ണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്.

Advertisements

ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ വെങ്കോട്ട ഭാഗത്തായിരുന്നു അപകടം. കേറ്ററിംങ് ജോലികൾക്കു ശേഷം മടങ്ങുകയായിരുന്നു വെങ്കോട്ട സ്വദേശികളായ സംഘം. ഇവർ സഞ്ചരിച്ച കാർ ഇല്ലിമൂടിനു സമീപം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽ പ്രദേശത്തെ വീടിന്റെ മതിൽ പൂർണമായും തകർന്നു. റോഡിൽ തലകീഴായി മറിഞ്ഞ കാറിനുള്ളിൽ കിടന്നവരെ ഓടിക്കൂടിയ നാട്ടുകാരും, പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും ബോബിന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Hot Topics

Related Articles