ജനകീയാസൂത്രണത്തിൽ 25 ആം വാർഷികം : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു

കോട്ടയം : ജനകീയാസൂത്രണത്തിൽ 25 ആം വാർഷികത്തിന്റെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി വനിതാപദവി പഠന സർവ്വേ സെമിനാറുംറിപ്പോർട്ട് പ്രകാശനവും നടത്തി. പായിപ്പാട് ഗ്രാമപഞ്ചായത്ത് ഹാളിൽനടത്തിയ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ആനി രാജ റിപ്പോർട്ട് പ്രകാശനം ചെയ്തു.

Advertisements

സംസ്ഥാന വനിതാ കമ്മിറ്റിഅംഗം ഡോക്ടർ ഷേർലി  ദിവന്നി പഠനരേഖ അവതരണം നടത്തി.ഏരിയ പ്രസിഡൻറ് സുനിത പി എൻ അധ്യക്ഷത വഹിച്ചു.  നീരജ് പി ബി സ്വാഗതവും  പായിപ്പാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം ശ്രീമതി അനിജ ലാൽ പ്രതികരണവും നടത്തി.ഏരിയ സെക്രട്ടറി സുരേഷ് കുമാർ പി.കെ., വനിതാ കൺവീനർ യമുന കെ  എന്നിവർ സംസാരിച്ചു. പായിപ്പാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലിറ്റി തോമസ് നന്ദി രേഖപ്പെടുത്തി.

Hot Topics

Related Articles