ചങ്ങനാശേരി: താഴത്തങ്ങാടിയിൽ ദമ്പതിമാരെ കാണാതായതിനു സമാനമായി ചങ്ങനാശേരിയിൽ നിന്നും വ്യവസായിയെ കാണാതായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മുതലാണ് ചങ്ങനാശേരിയിലെ വ്യവസായിയെ കാണാതായത്. കാറിൽ പോയ ഇദ്ദേഹത്തെപ്പറ്റി കൃത്യമായ വിവരങ്ങളൊന്നുമില്ല. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആണ്. ഇതാണ് ഇദ്ദേഹത്തിന്റെ കാണാതാകൽ ദുരൂഹമായി തുടരുന്നത്.
ചങ്ങനാശേരിയിലെ കോൾഡ് സ്റ്റോറേജ് വ്യാപാരിയെയാണ് കാർ അടക്കം കാണാതായതായി പരാതി ഉയർന്നിരിക്കുന്നത്.
ചങ്ങനാശ്ശേരി മാർക്കറ്റിൽ ഫിഷ് സ്റ്റാൾ നടത്തുന്ന ചെത്തിപ്പുഴ സ്വദേശി സൈനു സക്കറിയയെയാണ് കാണാതായത്. ചങ്ങനാശേരി മാർക്കറ്റിൽ ഡെയിലി ഫിഷ് മാർട്ട് എന്ന സ്ഥാപനം നടത്തുകയാണ് സൈനു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടയിലേക്കുള്ള മീൻ വാങ്ങാനായിട്ടാണ് അദ്ദേഹം വീട്ടിൽനിന്ന് ഇറങ്ങിയത്. മീൻ വാങ്ങാനുള്ള മുപ്പതിനായിരത്തോളം രൂപയും അദ്ദേഹത്തിൻറെ കൈവശം ഉള്ളതായിട്ടാണ് പറയുന്നത്. അദ്ദേഹത്തിൻറെ സ്വിഫ്റ്റ് കാറും കാണാതായിട്ടുണ്ട്. ചങ്ങനാശേരി പൊലീസ് അന്വേഷണം തുടങ്ങി.
അഞ്ചു വർഷം മുൻപ് ഹർത്താൽ ദിനത്തിൽ താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം ഹബീബ എന്നീ ദമ്പതികളെ സമാന രീതിയിലാണ് കാണാതായത്. ഇരുവരും ഹർത്താൽ ദിനത്തിൽ ഭക്ഷണം വാങ്ങാനെന്ന പേരിലാണ് വീട്ടിൽ നിന്നും പോയത്. എന്നാൽ, ഇതുവരെയും ഇരുവരും മടങ്ങിയെത്തിയിട്ടില്ല. സമാന രീതിയിൽ തന്നൈ സൈനുവിനെയും കാണാതായതിന്റെ ആശങ്കയിലാണ് നാട്.