മാടപ്പളളി: കനത്ത മഴയിൽ തകർന്ന റോഡിൽ വാഴയും കപ്പയും നട്ട് നാട്ടുകാരുടെ പ്രതിഷേധം. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തിലെ 20, 7 വാർഡുകളിലെ മദ്ധ്യേ വരുന്ന ് നടയ്ക്കപ്പാടം – ഓലിക്കര പഞ്ചായത്ത് പടി റോഡിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിൾ ഈ റോഡിന് 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ റോഡിന്റെ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടേലും ഇതുവരെ ടെൻണ്ടർ നടപടികൾ നടന്നട്ടില്ല. ചങ്ങനാശ്ശേരി – വാഴൂർ റോഡിൽ നടയ്ക്കപ്പാടം ജംഗ്ഷനിൽ ഓടയില്ലാത്തതും വളരെ ബുദ്ധിമുട്ടാണ്. എത്രയും വേഗം എം.എൽ.എ യുടെ ഭാഗത്തു നിന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Advertisements