വാഴപ്പള്ളിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രാദേശിക ലേഖകൻ
വാഴപ്പള്ളി: ചങ്ങനാശേരി വാഴപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ചു കയറി സ്‌കൂട്ടർ യാത്രക്കാരനു ഗുരുതര പരിക്ക്. പരിക്കേറ്റയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു എം.സി റോഡിൽ വാഴപ്പള്ളി ഭാഗത്ത് ഗതാഗത തടസവും ഉണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധനാഴ്ച വൈകിട്ട് നാലരയോടെ ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിനു സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട എതിർ ദിശയിൽ നിന്നും എത്തിയ കാറിലും, സ്‌കൂട്ടറിലും ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ കാറിനടിയിൽ കുടുങ്ങി. ഇങ്ങനെയാണ് സ്‌കൂട്ടർ യാത്രക്കാരനു പരിക്കേറ്റത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേയ്ക്കു മാറ്റിയത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അപകടത്തെ തുടർന്നു, എം.സി റോഡിൽ ഗതാഗത തടസം ഉണ്ടായി. ചങ്ങനാശേരി പൊലീസ് സംഘം എത്തിയാണ് ഗതാഗത തടസം നീക്കിയത്.
രണ്ടു കാറും ഒരു സ്‌കൂട്ടറും
കോട്ടയം മെഡിക്കൽ
ഒരു കോട്ടയം ഭാഗത്തു നിന്നും
ചങ്ങനാശേരി കോട്ടയം ഭാഗത്തു നിന്നും എത്തിയ
സ്‌കൂട്ടറിനും നല്ല കേടുപാടുകളുണ്ട്