തിരുവനന്തപുരം: ആര്യാ നിവാസ് ഹോട്ടലിലും ഭക്ഷണത്തിന് ഈടാക്കുന്നത് അമിത വിലയെന്ന് വിമര്‍ശനം. തമ്പാനൂരിലെ ആര്യ നിവാസിലാണ് ഒരു ചായയ്ക്ക് 28 രൂപ 57 പൈസയും വടയ്ക്കും ഇതേ വിലയും ഈടാക്കുന്നതെന്നാണ് വിമര്‍ശനം. രണ്ട് ഇഡ്ലി അടക്കിയ സെറ്റിന് 47 രൂപയും ഒരു നെയ്യ് റോസ്റ്റിന് 80 രൂപയുമാണ് ആര്യാ നിവാസ് ഈടാക്കുന്നത്.
കഴിഞ്ഞആഴ്ച കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് റെസ്റ്റോറന്റിലെ അമിത വില ഈടാക്കലിനെതിരെ പിപി ചിത്തരഞ്ജന് എംഎല്‍എ രംഗത്തെത്തിയതോടെയാണ് ഹോട്ടലുകളിലെ ഭക്ഷണവില വീണ്ടും ചര്‍ച്ചയായത്. എംഎല്‍എയുടെ പരാതി ചര്‍ച്ചയായതോടെ പീപ്പിള്‍സ് റെസ്റ്റോറന്റ് ഭക്ഷണവില കുറച്ചിരുന്നു. 50 രൂപയായിരുന്ന മുട്ട റോസ്റ്റിന് ഇനി മുതല്‍ 40 രൂപയാവും ഈടാക്കുകയെന്നാണ് ഹോട്ടലിലെ പുതിയ മെനു കാര്‍ഡിലുള്ളത്. 15 രൂപയായിരുന്ന അപ്പത്തിന് അഞ്ച് രൂപ കുറച്ച് 10 രൂപയും ആക്കിയിട്ടുണ്ട്. അഞ്ച് അപ്പത്തിനും രണ്ട് മുട്ട റോസ്റ്റിനും 184 രൂപ ഈടാക്കിയെന്നായിരുന്നു എംഎല്‍എയുടെ പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹോട്ടലിലെ അമിത വിലയില്‍ പ്രതികരിച്ചത് വിഷയം ചര്‍ച്ചയാക്കാന്‍ വേണ്ടിയാണെന്ന് അന്ന് പി പി ചിത്തരഞ്ജന് പറഞ്ഞിരുന്നു. അമിത വില ഈടാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇവിടെ ഇങ്ങനെയാണ് എന്ന മറുപടിയാണ് ഹോട്ടലില്‍ നിന്നും ലഭിച്ചതെന്നും എംഎല്‍എ പറഞ്ഞു. വിലക്കയറ്റം ചിലര്‍ മുതലെടുക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടണമെന്നും അമിത വില ഈടാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി എംഎല്‍എ പറഞ്ഞിരുന്നു.