എ ഐ കമാൻഡറെ സൃഷ്ടിച്ച്‌ ചൈന; മനുഷ്യന്റെ ചിന്താ രീതിയെയും ദൗര്‍ബല്യങ്ങളെയും അനുകരിക്കും

എഐ സുപ്രീം കമാൻഡർ ആയി ലോകത്തെ നിയന്ത്രിക്കുന്നതും നാശത്തിലേക്കു നയിക്കുന്നതുമായ കഥകള്‍ നമ്മള്‍ സയൻസ് ഫിക്ഷൻ സിനിമകളില്‍ കണ്ടിട്ടുണ്ടാവുമല്ലെ? എന്നാല്‍ ഈ ആശയം യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് ചൈന. ചൈനയിലെ ഷിജിയാഷുവാംഗിലുള്ള നാഷണല്‍ ഡിഫൻസ് യൂണിവേഴ്സിറ്റിയിലെ ജോയിന്റ് ഓപ്പറേഷൻസ് കോളേജിലെ ലബോറട്ടറിയില്‍ ഒരു എഐ കമാൻഡർ സൃഷ്ടിക്കപ്പെട്ടിരികയാണ്. നിലവില്‍ ഈ കമാൻഡർ പീപ്പിള്‍സ് ലിബറേഷൻ ആർമിയുടെ എല്ലാ ശാഖകളും ഉള്‍പ്പെടുന്ന വലിയ തോതിലുള്ള കംപ്യൂട്ടർ യുദ്ധ ഗെയിമുകളില്‍ പരിശീലനം നടത്തുകയാണ്. നിലവില്‍ ലാബില്‍ മാത്രമാണ് കമാൻഡറുടെ ഓപറേഷനുകള്‍. മുൻകാല അനുഭവങ്ങള്‍ വിശകലനം ചെയ്ത് മനുഷ്യന്റെ ചിന്താ രീതിയെ ഇതിന് അനുകരിക്കാൻ കഴിയും. മാത്രമല്ല മനുഷ്യരുടെ ദൗർബല്യങ്ങളും അനുകരിക്കും. ചിലപ്പോള്‍ കോപം പോലും പ്രകടിപ്പിക്കാൻ കഴിയുമത്രെ. അനുഭവജ്ഞാനം ഉപയോഗിച്ച്‌ ലാബില്‍ എഐ കമാൻ‍ഡർ സ്വന്തമായി തീരുമാനം എടുക്കുന്നുണ്ട്. മനുഷ്യരെ അനുകരിക്കുമെങ്കിലും വൈകാരികമോ ആവേശഭരിതമോ ആയ തീരുമാനങ്ങളൊന്നും എഐ എടുക്കുകയില്ലെന്നും ഗവേഷകർ പറയുന്നു.

Advertisements

മനുഷ്യന്റെ മറവിയെ അനുകരിക്കാൻ, ശാസ്ത്രജ്ഞർ അതിൻ്റെ മെമ്മറി ശേഷി പരിമിതപ്പെടുത്തിയിട്ടുണ്ട്, എന്നു വച്ചാല്‍ പുതിയ ഡാറ്റ വരുമ്ബോള്‍ ചില പഴയ വിവരങ്ങള്‍ ശുദ്ധീകരിക്കപ്പെടും. കൂടാതെ, വിജയങ്ങളില്‍ നിന്നും പരാജയങ്ങളില്‍ നിന്നും പഠിക്കുകയും അപ്ഗ്രേഡ് ചെയ്യുകയും ചെയ്യുന്നു. ഇനി വരാനിരിക്കുന്ന എഐയുടെ കാലം കണ്ട് തന്നെ അറിയണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.