കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടനുബന്ധിച്ച് മീഡിയ പുരസ്‌ക്കരങ്ങള്‍ ലഭ്യമാക്കുന്നു.
മേളയുടെ ദിനങ്ങളായ ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ മേളാങ്കണത്തില്‍ നടക്കുന്ന പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഗ്രാഫി, ന്യൂസ് റിപ്പോര്‍ട്ടിംഗ്, വീഡിയോ റിപ്പോര്‍ട്ടീംഗ് എന്നീ വിഭാഗങ്ങളിലാണ് പുരസ്‌ക്കാരങ്ങള്‍ ലഭ്യമാക്കുന്നത്. കൂടാതെ ശ്രാവ്യ വിഭാഗത്തിലും പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിജയികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓരോ കാറ്റഗറിയിലും 10000 രൂപയും മൊമന്റോയും സമ്മാനിക്കും. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച എന്‍ട്രികള്‍ മാത്രമേ പുരസ്‌ക്കാരത്തിന് പരിഗണിക്കുകയുള്ളു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരോ കാറ്റഗറിയിലും പുരസ്‌ക്കാരത്തിനായി പരിഗണിക്കേണ്ട എന്‍ട്രികള്‍ ഫെബ്രുവരി 10-ാം തീയതി തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിയ്ക്ക് മുന്‍പ് കെ.എസ്.എസ്.എസ് ഓഫീസില്‍ എത്തിക്കുകയോ, 7909231108 എന്ന വാട്സാപ്പ് നമ്പരില്‍ അയച്ചോ നല്‍കാവുന്നതാണ്. പുരസ്‌ക്കാരങ്ങള്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കാര്‍ഷികമേളയ്ക്ക് ശേഷം നടത്തപ്പെടുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സമ്മാനിക്കുന്നതായിരിക്കും.