ചക്കുളത്തുകാവില്‍ നവരാത്രി നൃത്ത സംഗീതോത്സവത്തിനു തുടക്കമായി

ആലപ്പുഴ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ കൂടിയ സംഗീതോത്സവ ചടങ്ങുകള്‍ക്ക് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ അശോകന്‍ നമ്പൂതിരി, രഞ്ചിത്ത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

Advertisements

കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പ്രശസ്തരായ സംഗീതജ്ഞരും, കലാകാരന്മാരും, കലാകാരികളും പങ്കെടുക്കും. സംഗീതാര്‍ച്ചനയ്ക്ക് പുറകെ ഭരതനാട്യം, കുച്ചിപ്പുടി കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, തെയ്യം, കോലം തുടങ്ങിയവയും അരങ്ങേറും. പങ്കെടുക്കുന്ന കലാപ്രതിഭകള്‍ക്ക് ചക്കുളത്തുകാവ് ട്രസ്റ്റ് വക സള്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അറിയിച്ചു. മീഡിയ കോഡിനേറ്റര്‍ അജിത്ത് പിഷാരത്ത്, തിരുവുത്സവ കമ്മിറ്റി സെക്രട്ടറി പി.കെ. സ്വമിനാഥന്‍, പ്രസിഡന്റ് രാജീവ് എം.പി, ഡി. പ്രസന്നകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നവരാത്രി ദിനങ്ങളില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കും വിജയദശമി നാളില്‍ ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുട്ടികള്‍ക്കും ആവശ്യമായ ക്രമികരണങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.