ഇടുക്കി: ജനവാസ മേഖലയിൽ നിന്ന് കാടുകയറാതെ ചക്കക്കൊമ്പൻ. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിലെ കോരംപാറയിലാണ് ചക്കക്കൊമ്പൻ ഇറങ്ങിയത്. രാത്രിയിൽ എത്തുന്ന ചക്കകൊമ്പൻ നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്. രാത്രിയിലെത്തിയ കാട്ടുകൊമ്പൻ പ്ലാവിലെ ചക്കകൾ പറിച്ച് തിന്നു. മുറിവാലൻ കൊമ്പനെ കുത്തി വീഴ്ത്തിയതിനുശേഷം ചക്കക്കൊമ്പൻ ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്.
Advertisements