കോട്ടയം: ചാലുകുന്ന് ലക്ഷ്യപുരുഷ സ്വയം സഹായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചാലുകുന്ന്, ചുങ്കം, അറത്തൂട്ടി, പഴയ സെമിനാരി തുടങ്ങിയ സ്ഥലങ്ങളിലാണ് നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തിയത്. പ്രസിഡന്റ് അനിൽ പി.ജോയി, സെക്രട്ടറി സാജൻ പി.ജോയി, ട്രഷറർ റോബിൻ ടി.രാജൻ എന്നിവർ പ്രസംഗിച്ചു. ചാലുകുന്ന് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലക്ഷ്യ സ്വയംസഹായ സംഘത്തിന് 15 അംഗങ്ങളാണ് ഉള്ളത്. ചികിത്സാ സഹായ വിതരണം അടക്കമുള്ള വിവിധ സാമൂഹിക പ്രവർത്തനങ്ങൾ സംഘം നടത്തി വരുന്നുണ്ട്. ലഹരി ഉൾപ്പെടെയുള്ള കാര്യങ്ങളിലേയ്ക്ക് യുവാക്കൾ തിരിയുന്ന സാഹചര്യത്തിൽ ഇത്തരം സ്വയം സഹായ സംഘങ്ങളുടെ പ്രസക്തി വളരെ വലുതാണ് എന്ന് പ്രസിഡന്റ് അനിൽ പി.ജോയി പറഞ്ഞു.