ചമ്മന്തിപ്പൊടി ഇഷ്ടമില്ലാത്തവരുണ്ടോ ! ഇതാ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം സ്വാധിഷ്ടമായ ഉഗ്രൻ ചമ്മന്തിപ്പൊടി

ന്യൂസ് ഡെസ്ക് : കറികളൊന്നുമില്ലെങ്കിലും ഇത്തിരി ചമ്മന്തിപ്പൊടിയുണ്ടെങ്കില്‍ വയറ് നിറയേ ചൊറുണ്ണാം. അതാണ് ചമ്മന്തിപ്പൊടിയെ സ്‌പെഷ്യലാക്കി മാറ്റുന്നത്. തേങ്ങ പ്രധാന ചേരുവയാക്കി വറുത്ത് പൊടിച്ചെടുക്കുന്ന വിഭവമാണിത്. ചോറിന് പുറമേ ഇഡ്ഡലി, ദോശ എന്നിവയുടെ കൂടെ സൈഡ് ഡിഷായി ഉപയോഗിക്കാം. തേങ്ങാ വറുത്തുണ്ടാക്കുന്നതിനാല്‍ പെട്ടെന്ന് കേടാവുകയില്ല. കൂടുതല്‍ നാള്‍ സൂക്ഷിച്ചുവെക്കാന്‍ കഴിയുന്നതും ഇതിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു.

Advertisements

ചേരുവകള്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തേങ്ങ ചിരവിയത് : 2 മുറി
ഉഴുന്നു പരിപ്പ് :20 ഗ്രാം
പൊട്ടുകടല: 20 ഗ്രാം
ഉപ്പ്: പാകത്തിന്
വറ്റല്‍ മുളക്: 5 എണ്ണം
വാളം പുളി: ഒരു ചെറിയക് കഷ്ണം
മഞ്ഞള്‍ പൊടി: 4 ഗ്രാം
വെളിച്ചെണ്ണ: അല്പം( വരട്ടാന്‍ ഉള്ളത്)
കറിവേപ്പില : 5 ഇതള്‍

തയ്യാറാക്കുന്ന രീതി

1) തേങ്ങ ഒഴികേ എല്ലാ ചേരുവകളും ഒരു പാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാക്കി ബ്രൗണ്‍ നിറം ആക്കി വരട്ടി മാറ്റി വക്കുക.
2) അതെ പാനില്‍ തന്നെ തേങ്ങ ചിരവിയത് ഇട്ട് വരട്ടി ബ്രൗണ്‍ നിറം ആക്കി എടുക്കുക.
3) ബ്രൗണ്‍ നിറം ആക്കിയ മസാലയും തേങ്ങയും ഒരുമിച്ച്‌ മിക്‌സിയില്‍ പൊടിച്ചെടുക്കുക.

Hot Topics

Related Articles