കോട്ടയം : ചാന്നാനിക്കാട് വയോജന വേദിയുടെയും നിർമ്മാല്യം വയോജന കുടുംബശ്രീയുടെയും സംയുക്തആഭിമുഖ്യത്തിൽ ഓണാഘോഷം നാളെ ആഗസ്റ്റ് 29 വെള്ളിയാഴ്ച ചാന്നാനിക്കാട് പാണ്ടവർകുളം വയോജനവേദി ഹാളിൽ വച്ചു നടക്കും. രാവിലെ 10 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ പരിപാടി ഉത്ഘാടനം ചെയ്യും. വയോജനവേദി പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ. വൈശാഖ്, വാർഡ് മെമ്പർ എൻ. കെ. കേശവൻ, വയോജനവേദി സെക്രട്ടറി സി. കെ. മോഹനൻ, നിർമാല്യം വയോജന കുടുംബശ്രീ പ്രസിഡന്റ് സാവിത്രിയമ്മ, സെക്രട്ടറി ഭൂവനേശ്വരിയമ്മ തുടങ്ങിയവർ പ്രസംഗിയ്ക്കും. തിരുവാതിര, അത്തപ്പൂക്കളം, വിവിധ കലാപരിപാടികൾ ഓണസദ്യ തുടങ്ങിയവയും നടക്കും.
Advertisements