ജയിച്ചു കയറുമോ ! ചംപയ് സോറൻ്റെ വിധി ഇന്നറിയാം ; ജാര്‍ഖണ്ഡ് സർക്കാരിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ന്യൂസ് ഡെസ്ക് : ഇന്ത്യയിലെ ഏക ആദിവാസി ഭൂരിപക്ഷ സംസ്ഥാനം, ധാതു സമ്പന്നമായ ഭൂമിക. വിശേഷണങ്ങള്‍ ഒരുപാടുണ്ടെങ്കിലും രൂപീകരണ സമയം മുതല്‍ രാഷ്ട്രീയ കൊടുങ്കാറ്റുകളില്‍പ്പെട്ട് ആടിയുലയാന്‍ വിധിക്കപ്പെട്ട സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ചംപയ് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനൊരുങ്ങുന്നുകയാണ്. 2014-ല്‍ നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തിലേറിയതിന് ശേഷം അട്ടിമറിക്കപ്പെട്ട സംസ്ഥാന ഭരണകൂടങ്ങളുടെ പട്ടികയിലേക്ക് ജാര്‍ഖണ്ഡും കടന്നുവന്നിരിക്കുന്നു. 

Advertisements

അരുണാചല്‍ പ്രദേശില്‍ ആരംഭിച്ച്‌, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗോവ, മണിപ്പൂര്‍, പുതുച്ചേരി, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകം ജാര്‍ഖണ്ഡിലും അരങ്ങേറാന്‍ പോകുന്നു.സംസ്ഥാന രൂപീകരണത്തിന് ശേഷം ഒരൊറ്റ തവണ മാത്രമാണ് അഞ്ചുവര്‍ഷം തികച്ചു ഭരിച്ചൊരു സര്‍ക്കാര്‍ ജാര്‍ഖണ്ഡിലുണ്ടായത്. 2014-2019 കാലയളവില്‍ ബിജെപിയുടെ രഘുബര്‍ ദാസ് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നതൊഴിച്ചാല്‍, മറ്റൊരാള്‍ക്കും ആ ഭാഗ്യമുണ്ടായിട്ടില്ല. ഹേമന്ത് സോറന്റെ രണ്ടാം വരവില്‍ അഞ്ചുവര്‍ഷം തികയ്ക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇഡി സോറനെ കുടുക്കി ജയിലിലാക്കിയതോടെ, അടിക്കടി നടക്കുന്ന രാഷ്ട്രീയ കളിക്ക് വീണ്ടും സംസ്ഥാന സാക്ഷ്യം വഹിക്കാന്‍ പോകുന്നു.

Hot Topics

Related Articles