ചങ്ങനാശേരി വാഴൂർ റോഡിൽ മാടപ്പള്ളി അപകട വളവിൽ ഒളിഞ്ഞിരിക്കുന്നത് ദുരന്തം; റോഡരികിൽ പോസ്റ്റിട്ട് അപകടം ക്ഷണിച്ച് വരുത്തി കെ.എസ്.ഇ.ബി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

ചങ്ങനാശ്ശേരി: വാഴൂർ റോഡിൽ മാടപ്പള്ളി പഞ്ചായത്തിൽ പെരുമ്പനച്ചിക്കും പൂവത്തുംമൂട് ജംഗ്ഷനും ഇടയിൽ റോഡ് സൈഡിൽ കാണുന്ന കാഴ്ചയാണിത്. ഇവിടം വലിയ വളവ് തിരിഞ്ഞ് വരുന്ന സ്ഥലമായതിനാൽ വലിയ അപകടങ്ങളുടെ തുടർ കഥയാണ്. വലിയ വാഹനങ്ങൾ എതിരെ വന്നാൽ ഒന്ന് സൈഡ് കൊടുക്കാൻ പോലും ഇരു ചക്ര വാഹനങ്ങൾക്ക് പറ്റാത്ത അവസ്ഥയിലാണ്. കാൽനട പാതകൾ കെ.എസ്.ഇ.ബി പോസ്റ്റുകൾ ഇട്ട് കയ്യേറിയിരിക്കുന്നത്
കാൽനട യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടാണ്.

Advertisements

വാഹന യാത്രക്കാർ ഫുട് പാത്തിൽ വാഹനമിട്ടാൽ പിഴയടക്കുന്ന പോലീസ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരേയും നടപടി എടുക്കാൻ തയ്യാറാകണം. ഒരു അപകടം വന്നതിന് ശേഷം പോസ്റ്റ് മാറ്റുന്നതിലും നല്ലത് ഒരു അപകടം വരാതെ നോക്കുകയാണ് വേണ്ടപ്പെട്ട അധികാരികൾ ചെയ്യേണ്ടത്. എത്രയും വേഗം അധികൃതർ ഇതിനെതിരേ വേണ്ട നടപടികൾ സ്വീകരിച്ചില്ലേങ്കിൽ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധവും , തെങ്ങണ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധം പോലുള്ള സമരപരിപാടികളുമായി മുമ്പോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് ടോണി കുട്ടംമ്പേരൂർ അറിയിച്ചു.

Hot Topics

Related Articles