ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിലെ പെരുമ്പനച്ചി കോ- ഓപ്പറേറ്റിവ് ബാങ്കിനു സമീപം നിൽക്കുന്ന തണൽ മരം സമീപത്ത് വീടുകൾക്ക് ഭീഷണിയാകുന്നു. മഴ സമയത്ത് കിടന്നുറങ്ങാൻ പോലും സാധിക്കുന്നില്ലെന്നാണ് വീട്ടുടമസ്ഥർ പറയുന്നത്. മഴ കനക്കുമ്പോൾ രാത്രികാലങ്ങളിലും ഈ കുടുംബങ്ങൾ വളരെ ഭയത്തോട് ആണ് കഴിയുന്നത്. ഈ മരം ഭീഷണിയാണന്ന് ചൂണ്ടികാട്ടി അധികൃതർക്ക് പരാതിയും നൽകിയതാണ്.
എന്നാൽ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. മരത്തിന്റെ വലിയ ശിഖരം വീടിനു മുകളിലേക്കാണ് നിൽക്കുന്നത്. വാഴൂർ റോഡിൽ നിൽക്കുന്ന പല മരങ്ങളുടെ ശിഖരങ്ങൾ ഉണങ്ങി നിൽപ്പുണ്ട്. ഇത് കാൽനടയാത്രക്കാർക്കും, വാഹന യാത്രക്കാർക്കും ഭീഷണിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡരികിൽ അപകടകരമായി നിൽക്കുന്ന മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും അധികൃതർക്കും പരാതിയും നൽകിയിരുന്നു. എത്രയും വേഗം അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് ടോണി കുട്ടുമ്പേരൂർ ആവശ്യപ്പെട്ടു. മരം വെട്ടിമാറ്റാൻ അധികൃതർ തയ്യാറായില്ലെങ്കിൽ യൂത്ത് കോൺഗ്രസ് ശക്തമായ സമരവുമായി രംഗത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.