പുതുപ്പള്ളി : സഹകരണ ബാങ്കുകൾ നാടിന്റെ സമ്പത്താണെന്നും അത് എല്ലാക്കാലവും നിലനിൽക്കണമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. പുതുപ്പള്ളി അദ്ധ്യാപക അർബൻ സഹകരണ ബാങ്ക് ശതാബ്ദി ആഘോഷ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ പൊതുവായ വികസന ആവശ്യങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാനും സഹകരണ ബാങ്കുകൾക്ക് കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്ക് മുൻ പ്രസിഡണ്ട് പി എം മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രമോദ് കുര്യാക്കോസ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാബു പുതുപ്പറമ്പിൽ , സോണിയ , ഗ്രാമപഞ്ചായത്ത് അംഗം ജോബി, ബാങ്ക് മുൻ പ്രസിഡൻറ് പി ജി രവീന്ദ്രൻ ,ഡോ. കെ പി ജോയ് , ബാങ്ക് ചെയർമാൻ രാജു കുഴിവേലി, വൈസ് ചെയർമാൻ ബാബുക്കുട്ടി പുന്നൂസ്, രഞ്ജു കെ മാത്യു, കെ.ആർ ഗോപകുമാർ ,റേച്ചൽ ഏബ്രഹാം , എൻ കെ ഋഷിരാജൻ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ചെയർമാനായി രാജു കുഴിവേലിയും ജനറൽ കൺവീനറായി രഞ്ജു കെ മാത്യുവിനെയും തിരഞ്ഞെടുത്തു.