ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരില്‍ ആറു കുട്ടികളും ഉള്‍പ്പെടുന്നതായി ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. 15 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേസമയം, വൈറസിനെ കുറിച്ച് പഠിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു.
എന്താണ് ചന്ദിപുര വൈറസ്?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരണകാരണമായേക്കാവുന്ന അതിമാരക വൈറസ് ആണ് ചന്ദിപുര വൈറസ്. വെസികുലോവൈറസ് ജനുസ്സിലെ ഒരു തരം ആർബോവൈറസാണ് ചന്ദിപുര വൈറസ്. 1965ല്‍ മഹാരാഷ്ട്രയിലെ ചന്ദിപുര ഗ്രാമത്തിലാണ് ഈ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ഇത് പ്രധാനമായും മണല്‍ ഈച്ചയുടെ കടി ഏല്‍ക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. ഇത് പകർച്ചവ്യാധിയല്ല. കൊതുകുകള്‍, സാൻഡ്ഫ്ലൈകള്‍ തുടങ്ങിയ രോഗാണുക്കള്‍ വഴി പകരുന്നതായി സാംക്രമിക രോഗ വിദഗ്ധൻ ഡോ ചാരു ദത്ത് അറോറ പറയുന്നു. പ്രധാനമായും ഒമ്പത് മാസം മുതല്‍ 14 വയസുവരെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായും ബാധിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
ചന്ദിപുര വൈറസിൻ്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
കടുത്ത പനി
വയറു വേദന
ഛർദ്ദി
ചന്ദിപുര വൈറസിൻ്റെ ലക്ഷണങ്ങള്‍ കണ്ട് ചികിത്സിച്ചില്ലെങ്കില്‍ അത് അങ്ങേയറ്റം അപകടകരവും മാരകവുമാണ്.
ചന്ദിപുര വൈറസ് കുട്ടികളെയാണ് കൂടുതലായും ബാധിക്കുന്നതെന്ന് ഡോക്ടർ അറോറ പറയുന്നു. ഇത് സാധാരണയായി 9 മാസം മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ബാധിക്കുന്നു. പരിസര ശുചിത്വം പാലിക്കുകയെന്നതാണ് ഇതിനെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന കാര്യങ്ങളിലൊന്ന്. വൃത്തിഹീനമായ ചുറ്റുപാടുകള്‍ വൈറസ് വാഹകരായ ജീവികളുടെ വളർച്ചയ്ക്കും വൈറസ് ബാധ വർധിക്കുന്നതിനും കാരണമാകും. ചന്ദിപ്പുര വൈറസ് കൂടുതലായും ബാധിക്കുന്നത് മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്ന പ്രദേശങ്ങളിലാണ്. അതിനാല്‍, പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക. കുട്ടികളെ മാലിന്യം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് അകറ്റി നിർത്തുകയും വേണം.