കോട്ടയം : ഭാരതീയ സാഹിത്യ അക്കാദമിയുടെ ബാബ സാഹിബ് ഡോക്ടർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ് ഫോട്ടോഗ്രാഫറും ദൃശ്യ ന്യൂസ് റിപ്പോർട്ടറുമായ ചന്ദ്രബോസ് ഭാവന ഏറ്റുവാങ്ങി.
സമൂഹത്തിലെ ദളിത് പിന്നോക്ക വിഭാഗത്തിൽ പെട്ടവരുടെ ഉന്നമനത്തിനു വേണ്ടിയുള്ള വാർത്തയാണ് അവാർഡിന് അർഹനാമാക്കിയത്. ഡൽഹിയിൽ അബേദ്കർ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ദളിത് സാഹിത്യ അക്കാദമി സമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് ഡോക്ടർ എസ് പി. സുമനാക്ഷറിന്റെ കയ്യിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. കടുത്തുരുത്തി ആപ്പാഞ്ചിറ സ്വദേശിയാണ് ചന്ദ്രബോസ് ഭാവന.
Advertisements