തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടു നിൽക്കെയെത്തിയ വിവാഹ വാർഷികത്തിൽ ഭാര്യയ്ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഡിവൈഎഫ്‌ഐ നേതാവുമായ പി.എ മുഹമ്മദ് റിയാസ് നൽകിയ ആശംസയും, അതിനുള്ള ചാണ്ടി ഉമ്മന്റെ മറുപടിയുമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
ഇന്ന് വിവാഹ വാർഷികം …
നിലവിട്ട അസംബന്ധ പ്രചാരണങ്ങൾ സൃഷ്ടിക്കാവുന്ന,
ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ചു തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,
വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ..
എന്ന പോസ്റ്റാണ് ഭാര്യയോടൊപ്പം നിൽക്കുന്ന ചിത്രത്തിന് കുറിപ്പായി മന്ത്രി റിയാസ് നൽകിയത്. ഇതിനു പിന്നാലെയാണ് ചാണ്ടി ഉമ്മൻ റിയാസിനെതിരെ പോസ്റ്റുമായി രംഗത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്) ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല! എന്നായിരുന്നു ചാണ്ടു ഉമ്മന്റെ മറുപടി.
രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങൾക്കും മക്കൾക്കും നേരെ നടക്കുന്ന ആക്രമങ്ങളെ ഓർമ്മിക്കുന്നതായിരുന്നു രണ്ടു പേരെയും പോസ്റ്റുകൾ. ഇതിനുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.