ചങ്ങനാശേരിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. ചങ്ങനാശേരി സ്വദേശിയായ ബെന്നിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ബസ് പുറത്തേയ്ക്കിറങ്ങുകയായിരുന്നു. ഇതിനിടെ പുറത്തേയ്ക്കിറങ്ങാൻ തുടങ്ങിയ യുവാവിന്റെ ബാഗ് ബസിന്റെ ഡോറിൽ ഉടക്കി. തുടർന്ന് ഇയാൾ റോഡിലേയ്ക്കു വീഴുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
റോഡിൽ വീണ ഇയാളുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. തുടർന്ന് റോഡിൽ വീണു കിടന്ന യുവാവിനെ നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന്, പൊലീസും ആംബുലൻസ് സർവീസും ചേർന്ന് മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.