ചങ്ങനാശേരി – വാഴൂർ റോഡിലെ അപകടം: അപകടം ഒഴിവാക്കാൻ നടപടിയെടുക്കണം; ടോണി കുട്ടമ്പേരൂർ 

മാടപ്പള്ളി :  ചങ്ങനാശ്ശേരി  – വാഴൂർ റോഡിൽ പെരുമ്പനച്ചിക്കും – ഇല്ലിമൂട് ജംഗ്ഷന് ഇടയിലും നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അധികൃതർ ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റ്  ടോണി  കുട്ടമ്പേരൂർ അറിയിച്ചു.. ഇല്ലിമൂട്ടിൽ നിന്നും പെരുമ്പനച്ചിയിലേക്ക് കിടക്കുന്ന റോഡ് ഇറക്കമായതിനാൽ വാഹനങ്ങൾ അമിത വേഗതയിലാണ് പോകുന്നത്. 

Advertisements

ഈ പ്രദേശങ്ങളിൽ രാത്രിയിൽ വഴി വിളക്കുകൾ ഇല്ലാത്തതും കാൽ നടയാത്രക്കാർ ഉൾപ്പടെയുള്ളവർക്ക് ഭീഷണിയാണ്. ഈ പ്രദേശങ്ങളിൽ കെ.എസ് ഇ.ബി പോസ്റ്റുകൾ ഇറക്കി ഇട്ടിരിക്കുന്നതും കാൽ നടയാത്രക്കാർ ഉൾപ്പടെ ഉള്ളവർക്ക് ബുദ്ധിമുട്ടാണ്. ഈ ഭാഗങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ , അപകട മുന്നറിയിപ്പ് ബോർഡുകൾ , റോഡിന്റെ എഡ്ജിന്റെ ഉയരം കുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും, ആവശ്യപ്പെട്ട്  ജില്ലാ കളക്ടർ, പിഡബ്ല്യുഡി , പോലീസ് തുടങ്ങിയവർക്ക് പരാതി നൽകാനും തീരുമാനിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.